|    May 27 Sat, 2017 11:47 am
FLASH NEWS

പട്ടേല്‍ പ്രതിമയില്‍ തോക്കണിയിച്ച് വന്‍സാര

Published : 21st June 2016 | Posted By: SMR

അഹ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയില്‍ ഗുജറാത്ത് പോലിസ് മുന്‍ ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര കളിത്തോക്കു കോര്‍ത്ത് മാലയിട്ടതു വിവാദമായി. ഇശ്രത്ത് ജഹാന്‍, സുഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകളില്‍ പ്രതിയായ വന്‍സാര നിലവില്‍ ജാമ്യത്തിലാണ്. കളിത്തോക്കും പേനയും കോര്‍ത്ത മാലയാണ് വന്‍സാര പ്രതിമയില്‍ അണിയിച്ചത്.
യഥാര്‍ഥ ദേശീയവാദിയായ പട്ടേലിനെ അര്‍ഹമായ തരത്തില്‍ ആദരിക്കുന്നതിനാണു തോക്കും പേനയുമുള്ള മാല ചാര്‍ത്തിയതെന്ന് വന്‍സാര വിശദീകരിച്ചു. ആയുധങ്ങളുടെയും അറിവിന്റെയും ചിഹ്നങ്ങളായാണ് തോക്കിനെയും പേനയെയും തിരഞ്ഞെടുത്തതെന്നും മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day