|    May 30 Tue, 2017 4:38 am
FLASH NEWS

പട്ടേല്‍ നേതാവിന്റെ ആത്മഹത്യാ ശ്രമംപോലിസ് തടഞ്ഞു

Published : 30th January 2016 | Posted By: SMR

അഹ്മദാബാദ്: പട്ടേല്‍ സമര നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ യുവാവ് നടത്തിയ ആത്മഹത്യാശ്രമം പോലിസ് വിഫലമാക്കി. പട്ടേല്‍ സമരനേതാവായ നീരവ് പട്ടേലാണ് ഗാന്ധി നഗറിലെ സജീവാലയ കെട്ടിടത്തിന്റെ കവാടത്തില്‍ തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്.
നീരവ്, ഒരു സ്ത്രീ എന്നിവരെയടക്കം ഏഴുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള സമുദായ നേതാക്കളെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് നീരവ് ആത്മാഹുതിക്കൊരുങ്ങിയത്. പട്ടേല്‍ നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഞായറാഴ്ചയ്ക്ക് മുമ്പ് ഹര്‍ദിക് പട്ടേല്‍ അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിവരികയാണ് പട്ടേല്‍ സമുദായം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day