|    May 22 Mon, 2017 10:54 pm
FLASH NEWS

പട്ടേലുമാരുടെ തട്ടകത്തില്‍ മോദിയുടെ റാലി

Published : 31st August 2016 | Posted By: SMR

സനോസര: ഗുജറാത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന പട്ടേല്‍ സമുദായക്കാരുടെ തട്ടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി. സൗരാഷ്ട്ര നര്‍മദ ജലസ്വേചന പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനത്തിനു ശേഷം ചെയ്ത പ്രസംഗത്തില്‍ കര്‍ഷകരെ സ്വാധീനിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ജലസേചന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് 15 വര്‍ഷത്തെ കഠിന പ്രയത്‌നം വേണ്ടിവന്നുവെന്ന് മോദി പറഞ്ഞു. ജലസംരക്ഷണത്തിന്റെ പ്രധാന്യമാണ് അദ്ദേഹം ഊന്നി പ്പറഞ്ഞത്. 2001ല്‍ ആദ്യം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ജലസംരക്ഷണം സംബന്ധിച്ച തന്റെ കാഴ്ചപ്പാട് ജനങ്ങള്‍ക്ക് മനസ്സിലായില്ല. അന്ന് കര്‍ഷകരില്‍നിന്ന് വലിയ പ്രതിഷേധമുണ്ടായി. എന്നാല്‍, താന്‍ നിലപാടില്‍ ഉറച്ചുനിന്നു. ജലസംരക്ഷണത്തില്‍ ഇന്ന് തന്റെ കാഴ്ചപ്പാട് അംഗീകരിച്ചതില്‍  നന്ദിയുണ്ട്. നര്‍മദാ നദിയിലെ വെള്ളം ഇപ്പോള്‍ കച്ച് മേഖലയിലെ അങ്ങേതലയ്ക്കല്‍ എത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് വലിയ തോതില്‍ അത് സഹായകരമാണ്. നമ്മുടെ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വെള്ളമെത്തിക്കാന്‍ ഒട്ടകങ്ങളെ ഉപയോഗപ്പെടുത്തിയ കാലമുണ്ടായിരുന്നു. അന്ന് കുടിക്കാന്‍ മാത്രമാണ് അവര്‍ വെള്ളം ഉപയോഗിച്ചത്.- പ്രധാനമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day