|    Jan 17 Wed, 2018 8:51 pm
FLASH NEWS
Home   >  National   >  

പട്ടേലിന് ജയം

Published : 9th August 2017 | Posted By: mi.ptk

അഹമ്മദാബാദ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് ജയം. 44 വോട്ടുകള്‍ നേടിയാണ് പട്ടേല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിങ് രജ്പുതിനെ പരാജയപ്പെടുത്തിയത്. 42 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ജെ.ഡി(യു)വിന്റെയും എന്‍സിപിയുടെയും ഒന്നുവീതവും വോട്ടുമാണ് പട്ടേലിന് ലഭിച്ചത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമായി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറപ്പിച്ചത്. രാഖവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടുചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ അമിത്ഷായെയും സ്മൃതി ഇറാനിയെയും കാണിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് ഇവരുടെ വോട്ട് അസാധുവാക്കിയത്. വിമതരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പട്ടേലിനെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും ജയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day