|    Aug 19 Sat, 2017 11:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പട്ടേലിന്റെ വിജയം ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: വീര്‍ഭദ്രസിങ്

Published : 10th August 2017 | Posted By: fsq

 

ധരംശാല: അഹ്മദ് പട്ടേലിന്റെ ഗുജറാത്തിലെ വിജയം വരും തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി വീരേന്ദ്ര സിങ്. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം ഉറപ്പിക്കുമെന്നും ബിജെപി സര്‍ക്കാരിന് കടുത്ത പ്രഹരമാണ് പട്ടേല്‍ നല്‍കിയതെന്നും ഗുജറാത്തില്‍ മാത്രമല്ല ഹിമാചല്‍പ്രദേശിലും ഒരു മാറ്റത്തുടക്കത്തിന് ഇത് കാരണമാവുമെന്നും വീരേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ വിജയിച്ചതു നീതിന്യായ വ്യവസ്ഥയുടെയും സത്യത്തിന്റെയും വിജയമാണെന്നു പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ബിജെപി പണം ഉപയോഗിച്ചും അധികാരം ഉപയോഗിച്ചും മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചു. ഈ വിജയം സത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയുമാണ്. അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തെ തകര്‍ച്ചയിലേക്കു നയിച്ചെന്നും നാരായണസ്വാമി പറഞ്ഞു. പട്ടേല്‍ സമുദായം നടത്തിയ സമരത്തിനിടെ കൊല്ലപ്പെട്ട 14 യുവാക്കളുടെ വേദനയാണ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ബിജെപി എംഎല്‍എ നളിന്‍ കൊതാഡിയ. പട്ടേല്‍ സംവരണ സമരവേളയില്‍ മരിച്ച 14 യുവാക്കളുടെ വേദന കണ്ട ഞാന്‍ ബിജെപിക്കെതിരേ വോട്ടു ചെയ്തുവെന്ന്- കൊതാഡിയ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി അംഗമായി ധാരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ച കൊതാഡിയ 2014ല്‍ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിന്റെ വിജയത്തില്‍ നിര്‍ണായകമായത് ഇദ്ദേഹത്തിന്റെ  വോട്ടായിരുന്നു. 44 വോട്ടുകളാണ് അഹ്മദ് പട്ടേല്‍ നേടിയത്. അതേസമയം, ബിജെപി വിമത എംഎല്‍എ കൊതാഡിയയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചതായി എഐസിസി സെക്രട്ടറി ദീപക് ബാബറിയ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക