|    Oct 24 Wed, 2018 3:36 am
FLASH NEWS

പട്ടുമല ദേവാലയത്തില്‍ എട്ടുനോമ്പ് സമാപനം

Published : 9th September 2017 | Posted By: fsq

 

പീരുമേട്: ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പട്ടുമല ആശ്രമ ദേവാലയത്തില്‍ മാതാവിന്റെ പിറവി തിരുനാളിനും നോമ്പ് ആചരണത്തിന്റെ സമാപനം കുറിച്ച് ആഘോഷമായ ദിവ്യബലി നടന്നു. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി വിവിധ റീത്തുകളിലെ ആഘോഷമായ ദിവ്യബലിയാണ് നടന്നത്. സമാപനത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് വിജയപുരം രൂപത മെത്രാന്‍ റെജിമെന്റ് റവ: ഡോ.  സെബാസ്റ്റിയന്‍ തെക്കത്തെശ്ശേരി നേതൃത്വം നല്‍കി. പീരുമേട് സോണിലെ വിവിധ  ദേവാലയങ്ങളില്‍ നിന്നും എത്തിയ മെത്രാന്മാര്‍ സഹ കാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം നടന്നു. തുടര്‍ന്ന് ആരാധനയും നേര്‍ച്ച വിതരണവും നടന്നു. പാമ്പനാര്‍ തിരുഹൃദയ ദേവാലയ വികാരി ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, സുപ്പീരിയര്‍ ബ്രദര്‍ ഫാ. വിന്‍സന്റ് കല്ലുങ്കല്‍, ജനറല്‍ കണ്‍വീനര്‍ അലക്‌സാണ്ടര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss