|    Oct 23 Mon, 2017 4:40 am

പട്ടി സൗഹൃദ പോലിസ് സ്‌റ്റേഷനായി പള്ളിക്കല്‍

Published : 2nd August 2017 | Posted By: fsq

 

കിളിമാനൂര്‍: ജില്ലയില്‍ അഞ്ച് പോലിസ് സ്‌റ്റേഷനുകള്‍ പട്ടി സൗഹൃദ പോലിസ് സ്‌റ്റേഷനുകള്‍ ആക്കി. പട്ടിയെ സംരക്ഷിച്ച് പോലിസുകാര്‍ നട്ടംതിരിയുകയാണ്. കിളിമാനൂര്‍ സര്‍ക്കിളിനു കീഴിലെ പള്ളിക്കല്‍ അടക്കം അഞ്ചു സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ പട്ടിയെ കൂട്ടില്‍ ഇട്ട് വളര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്റലിജന്‍സ് എഡിജിപിയായി ഒരു വനിത ഓഫിസര്‍ ചുമതലയില്‍ ഉണ്ടായിരുന്നപ്പോഴാണ് ഈ പട്ടി പ്രേമം പോലിസുകാരുടെ തലയില്‍ കെട്ടിവച്ചതത്രേ. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കഴിഞ്ഞ ഏഴു മാസമായി ചെല്ലുംചെലവും കൊടുത്ത് പട്ടിയെ വളര്‍ത്തുകയാണ് പോലിസുകാര്‍. പെണ്‍ പട്ടിയാണ് പള്ളിക്കലില്‍ കിടക്കുന്നത്. എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പ്രോഗ്രാമില്‍ പെടുത്തി വന്ധ്യംകരണം ചെയ്തിട്ടില്ലെന്നും സൂചനയുണ്ട്. അതുകാരണം പുറത്തുവിടാനും കഴിയാത്ത അവസ്ഥയാണ്. പുറത്ത് വിട്ടാല്‍ പെറ്റുപെരുകി സ്‌റ്റേഷന്‍ പരിസരം നായ്ക്കൂട്ടമായി മാറും. സ്‌പോട്ടി എന്നാണ് പള്ളിക്കലെ നല്ല വെളുത്ത നാടന്‍ പോലിസ് നായയുടെ പേര്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക