|    Oct 19 Thu, 2017 12:13 am
FLASH NEWS

പട്ടി കടിച്ച് സാരമായി പരിക്കേറ്റ അലന് പ്ലാസ്റ്റിക് സര്‍ജറി

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: പട്ടികടിയേറ്റ് സാരമായി പരിക്കേറ്റ കൊല്ലം മാറനാട് സ്വദേശി അലന്(4) എമര്‍ജന്‍സി ഓപറേഷന്‍ തിയേറ്ററില്‍ ഉടന്‍ തന്നെ പ്ലാസ്റ്റിക് സര്‍ജറി നടത്തും. അലന്റെ ചുണ്ട് പട്ടി കടിച്ചു കീറിയിരുന്നു. ചുണ്ടിലുള്ള ആഴത്തിലുള്ള മുറിവായതു കൊണ്ടാണ് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുറിവ് തുന്നിക്കെട്ടുന്നത്.
പട്ടികടിയേറ്റ അലന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സകള്‍ നല്‍കിയതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇന്നു വൈകുന്നേരമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ പ്രിവന്റീവ് ക്ലിനിക്കിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം പ്രതിരോധ കുത്തിവയ്‌പ്പെടുക്കുകയും സര്‍ജറി, ദന്തല്‍ വിഭാഗങ്ങളില്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുറിവ് തുന്നിക്കെട്ടാന്‍ തീരുമാനമായത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക