|    May 24 Wed, 2017 9:25 pm
FLASH NEWS

പട്ടിയിറച്ചി ഉല്‍സവത്തിനെതിരെ ഭീമഹരജി

Published : 10th June 2016 | Posted By: G.A.G

DOG-FEST

ബെയ്ജിങ് : ചൈനയിലെ കുപ്രസിദ്ധമായ പട്ടിയിറച്ചി ഉല്‍സവത്തിനെതിരെ മൃഗസ്‌നേഹികള്‍ പതിനൊന്ന് മില്യണ്‍പേര്‍ ഒപ്പുവെച്ച നിവേദനം സമര്‍പ്പിച്ചു. നിരവധി പട്ടികളുമായാണ് ബെയ്ജിങ് ഭരണാധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ പ്രതിഷേധക്കാര്‍ പ്രകടനമായെത്തിയത്.

ബെയ്ജിങ്ങിലെ യുളിന്‍ നഗരത്തില്‍ ഈ മാസം 21നാണ് പട്ടിയിറച്ചി ഉല്‍സവം ആരംഭിക്കുക. എല്ലാവര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന ഈ ഉല്‍സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് പട്ടികള്‍ കറിക്കത്തിയ്ക്കിരയാകാറുണ്ട്. ഇക്കാരണത്താല്‍ ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികള്‍ ഉല്‍സവം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വരാറുമുണ്ട്. അതേസമയം പട്ടിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്നാണ് സംഘാടകരുടെ നിലപാട്. രണ്ടുവര്‍ഷം മുന്‍പ് ഉല്‍സവത്തിന് നല്‍കുന്ന പിന്തുണ യൂളിന്‍ ഭരണാധികാരികള്‍ പിന്‍വലിച്ചിരുന്നു. ഉല്‍സവത്തിന് ഔദ്യോഗിക പിന്തുണയില്ലെന്നും സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളാണ് ഉല്‍സവം നടത്തുന്നതെന്നുമാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day