|    Oct 15 Mon, 2018 9:26 pm
FLASH NEWS

പട്ടിത്തറ ജിഎല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ചോര്‍ച്ച; വിജിലന്‍സ് അന്വേഷണം തുടങ്ങി

Published : 16th September 2017 | Posted By: fsq

 

ആനക്കര: പട്ടിത്തറ ആര്യമ്പാടം ജിഎല്‍പി സ്‌കൂള്‍ ശതാബ്ദി മന്ദിരത്തിന്റെ ചോര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമാവുന്നതിനിടെ കെട്ടിടം ചോരാന്‍ ഇടയാക്കിയത് നിര്‍മാണത്തിലെ അപാകത കാരണമാണെന്ന നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം കെട്ടിടം പരിശോധിച്ചു. വി ടി ബല്‍റാം എംഎല്‍എയുടെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചായിരുന്നു മന്ദിരം നിര്‍മിച്ചത്. 2016 മാര്‍ച്ച് മാസത്തിലായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം. ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കെട്ടിടത്തിന്റെ സീലിങ്ങില്‍ വിവിധയിടങ്ങളിലായി ചോര്‍ച്ചകള്‍ കണ്ടൈത്തിയത്. കെട്ടിടത്തിന്റെ സീലിങ്ങിലും ചുവരുകളിലുമെല്ലാം വിള്ളലുകളും കണ്ടെത്തി. വി ടി ബല്‍റാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 78ലക്ഷം ചെലവഴിച്ചാണ് പുതുക്കിയ കെട്ടിടത്തിന്റെ നിര്‍മാണം. ഹാബിറ്റാറ്റ് ഗ്രൂപ്പിനായിരുന്നു ചുമതല. നിര്‍മാണത്തിലെ അപാകത കാരണം മഴയില്‍ കെട്ടിടം ചോര്‍ന്നിരുന്നു. ചോര്‍ച്ച അടക്കാനെത്തിയവരെ നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.ഒരു വിഭാഗം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തിയത്. പാലക്കാട് റോഡ്‌സ് അസി. എന്‍ജിനീയര്‍ രാജേഷ്, വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എം ദേവദാസന്‍, വിജിലന്‍സ് എഎസ്‌ഐ പി ശിവദാസ്, ഉദ്യോഗസ്ഥരായ എം ബി സുധീര്‍, രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹാബിറ്റാറ്റ് ഗ്രൂപ്പ് അധികൃതരില്‍ നിന്നും  മെഷര്‍മെന്റ് ബുക്കുകള്‍ വരുത്തി അളവുകളും, കെട്ടിടത്തിന്റെ നിര്‍മാണ രീതികളും അന്വേഷണ സംഘം പരിശോധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss