|    Jul 28 Fri, 2017 6:36 pm
FLASH NEWS
Home   >  News now   >  

വിശപ്പു സഹിക്കാനാവാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യചെയ്തു

Published : 22nd April 2016 | Posted By: G.A.G

sruthimol

പേരാവൂര്‍ : ദിവസങ്ങളോളം ഭക്ഷണം കഴിക്കാനില്ലാതെ വിശന്നു തളര്‍ന്ന ആദിവാസിപെണ്‍കുട്ടി ആത്മഹത്യചെയ്തു. കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിശപ്പു സഹിക്കാനാവാതെ ജീവനൊടുക്കുകയാണെന്ന്്് എഴുതിവെച്ചശേഷമാണ് അനുമോള്‍ ജീവനൊടുക്കിയത്.

അച്ഛനുമമ്മയും കൊട്ടിയൂര്‍ പന്ന്യാംമലയില്‍ കശുമാവ് തോട്ടത്തില്‍ ജോലിക്കു പോയതിനാല്‍ മുത്തശ്ശി ഉപ്പാട്ടിയും ശ്രുതിയും മാത്രമായിരുന്നു ഏതാനും ദിവസമായി വീട്ടിലുണ്ടായിരുന്നത്. സമീപത്തെ അങ്കണവാടിയില്‍ കൗമാരക്കാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്ലാസില്‍ പങ്കെടുത്ത ശ്രുതി വീട്ടില്‍ ഭക്ഷണമില്ലാത്തതിനാല്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും വീട്ടില്‍ പോയിരുന്നില്ല.വൈകീട്ടോടെ വീട്ടിലേക്കു മടങ്ങിയശേഷം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും നോട്ടുബുക്കില്‍ ആത്മഹത്യാക്കുറിപ്പെഴുതിയശേഷം ജീവനൊടുക്കുകയായിരുന്നു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക