|    Nov 18 Sun, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പട്ടിണി: വെനിസ്വേലയില്‍ കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

Published : 3rd November 2018 | Posted By: kasim kzm

കാരക്കസ്: ഇടതുപക്ഷ പ്രസിഡന്റ് ഭരിക്കുന്ന വെനിസ്വേലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ വില്‍ക്കുന്ന അമ്മമാരുടെ എണ്ണം കൂടുന്നു. ചേരികളില്‍ താമസിക്കുന്നവരെയാണ് ദാരിദ്ര്യം പിടിമുറുക്കിയിരിക്കുന്നത്. ഭക്ഷണമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഡംബരം. അതുകൊണ്ടുതന്നെ ഭക്ഷണം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ പലരും കുട്ടികളെ വീട്ടില്‍ നിന്ന് ഇറക്കിവിടുന്നത് വര്‍ധിച്ചിട്ടുണ്ട്.
പുറത്താക്കപ്പെട്ട 100കണക്കിന് കുട്ടികളാണ് വെനിസ്വേലയിലെ തെരുവുകളില്‍ അലയുന്നത്. ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ കാര്‍ഡ് ബോഡുകളും പേപ്പറുകളും വിരിച്ച് തെരുവുകളില്‍ കിടന്നുറങ്ങുന്ന കാഴ്ച വ്യാപകമാണ്. ചവറ് കൂനയ്ക്ക് നടുവില്‍ ഭക്ഷണം തിരയുന്ന കുട്ടികളും ഏറെയുണ്ട്. അനാഥാലയങ്ങളില്‍ കുട്ടികളുടെ എണ്ണം 60% വര്‍ധിച്ചതായി സാമൂഹികപ്രവര്‍ത്തകരും പറയുന്നു.ആറ് മാസം ഗര്‍ഭിണിയായ യുവതി തനിക്ക് ജനിക്കുന്ന കുഞ്ഞിനെ വില്‍ക്കാനാണ് തീരുമാനം ബിബിസിയോട് പറഞ്ഞു. ഒരു കുഞ്ഞിനെ വില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സാധിക്കുമല്ലോ എന്നാണ് ഇവര്‍ പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss