|    Jan 25 Wed, 2017 1:03 am
FLASH NEWS

പട്ടിണി: ഛത്തീസ്ഗഡ് ഗോശാലയില്‍ 22 പശുക്കള്‍ ചത്തു

Published : 15th August 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡിലെ കന്‍കര്‍ ജില്ലയിലുള്ള ഗോ രക്ഷാശാലയില്‍ ഭക്ഷണവും സംരക്ഷണവും ലഭിക്കാതെ 22 പശുക്കള്‍ ചത്തു. 200ല്‍പരം പശുക്കള്‍ ചത്തതായാണ് മുന്‍ മന്ത്രിയും പുതിയ പാര്‍ട്ടിയായ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗി പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് അന്വേഷണം നടത്താനും സംസ്ഥാനത്തെ എല്ലാ ഗോ രക്ഷാശാലകളിലും ആഴ്ചതോറും പരിശോധന നടത്താനും ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടു.
ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉടമയിലുള്ള ഹിന്‍ഗോണിയ ഗോ രക്ഷാശാലയിലും കഴിഞ്ഞദിവസം 100 പശുക്കള്‍ ചത്തിരുന്നു. പശുക്കള്‍ ചാവാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഛത്തീസ്ഗഡ് കൃഷി മന്ത്രി ബ്രിജ്‌മോഹന്‍ അഗ്രവാള്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഗോ ശാലകളിലും പ്രതിവാര പരിശോധന നടത്താന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പശുക്കള്‍ ചത്ത ഗോ രക്ഷാശാലയില്‍ 80 പശുക്കള്‍ക്കുള്ള സൗകര്യമെയുള്ളൂവെന്നും ഇവിടെ മുന്നൂറോളം പശുക്കളെ പാര്‍പ്പിച്ചിരുന്നുവെന്ന് അന്വേഷണം നടത്തിയ സംഘത്തിലെ ആബിദി പറഞ്ഞു. ശാല നടത്തിപ്പുകാരനെതിരേ ജില്ലാ കലക്ടര്‍ നോട്ടീസയച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 210 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക