|    Jan 20 Fri, 2017 9:52 pm
FLASH NEWS

പട്ടിണി കിടന്നാണ് അതിര്‍ത്തിയില്‍ കാവലിരിക്കുന്നത്;സൈനികന്റെ വീഡിയോ വൈറലാകുന്നു

Published : 10th January 2017 | Posted By: mi.ptk

tb-yadav

ശ്രീനഗര്‍:പട്ടിണി കിടന്നാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതെന്ന സൈനികന്റെ വീഡിയോ വൈറലാകുന്നു. 29കാരനായ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂറാണ് ഫെയ്‌സ്ബുക്കിലൂടെ സൈന്യത്തിലെ ദുരവസ്ഥ പുറത്തുവിട്ടത്. ഒട്ടിയ വയറുമായാണ് പലരാത്രികളിലും കിടന്നുറങ്ങേണ്ടി വരുന്നത്. പട്ടിണിയില്‍ എങ്ങനെ ജോലി ചെയ്യാനാകും എന്ന ചോദ്യമടങ്ങുന്ന മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. വീഡിയോ  വൈറലായതോടെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതിര്‍ത്തി സേനയിലെ ഭക്ഷ്യവകുപ്പിലെ അഴിമതിയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.സര്‍ക്കാരിനെ കുറ്റം പറയുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് കാരണമെന്നുമാണ് വീഡിയോയില്‍ പറയുന്നത്.

image-01

സൈനികന്റെ വാക്കുകള്‍:

രാവിലെ 6മണി മുതല്‍ വൈകീട്ട് 5 മണിവെരയാണ് ജോലി. മഞ്ഞാണെങ്കിലും മഴയാണെങ്കിലും 11 മണിക്കൂറോളം നിന്നാണ് ജോലി ചെയ്യുന്നത്. ഭക്ഷണം ലഭിക്കാതെ കിടന്നുറങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. രാവിലെ ചായക്കൊപ്പം ലഭിക്കുന്നത് ഒരു പരാന്തയാണ്.
ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കെതിരെ കാണിക്കുന്ന അതിക്രമങ്ങള്‍ നിങ്ങളെ കാണിക്കുന്നതിന് വേണ്ടിയാണിത്. സര്‍ക്കാരിനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. കാരണം സര്‍ക്കാര്‍ ഞങ്ങള്‍ക്ക് എല്ലാം നല്‍കുന്നുണ്ട്. പക്ഷെ ഉന്നത ഉദ്യോഗസ്ഥര്‍ സാധനങ്ങളെല്ലാം മറിച്ചു വിറ്റ് കാശാക്കുകയാണ്.

ഇതെല്ലാം എങ്ങോട്ടാണ് പോകുന്നതെന്നും ആരാണ് വിറ്റു കാശാക്കുന്നതെന്നും പ്രധാനമന്ത്രി മോദി അന്വേഷിക്കണമെന്നാണ് എന്റെ അപേക്ഷ.

ഈ പരിപ്പു കറിയില്‍ വെറും മഞ്ഞളും ഉപ്പും മാത്രമേയുള്ളൂ, ഒരു രുചിയുമില്ല. 10 ദിവസമായി ഈ ഭക്ഷണം തന്നെയാണ് കിട്ടുന്നത്. ഇത്തരമൊരു ഭക്ഷണം കഴിച്ചുകൊണ്ട് ഒരു ബി.എസ്.എഫ് ജവാന് 10 മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ കഴിയുമോ ?
വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താന്‍ ജീവനോടെ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും തേജ് ബഹാദൂര്‍ പറയുന്നു.

വീഡിയോ കാണാം:

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 210 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക