|    Feb 27 Mon, 2017 2:51 pm
FLASH NEWS

പട്ടിണിയാണെന്നാരോപിച്ച സൈനികന്‍ മദ്യപാനിയെന്ന് ബിഎസ്എഫ്

Published : 10th January 2017 | Posted By: mi.ptk

tb-yadav

ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാ സേനയിലെ സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ വീഡിയോ ദൃശ്യങ്ങളിട്ട സൈനികന്‍ മദ്യപാനിയും സ്ഥിരം പ്രശ്‌നകാരനുമാണെന്ന് ബിഎസ്എഫ്.
ബിഎസ്എഫ് പുറത്തിറക്കിയ പത്രക്കുറിപ്പിലെ മറ്റ് കാര്യങ്ങള്‍:
•സൈനികന്‍ എന്ന നിലയില്‍ മോശം സേവന ചരിത്രമാണ് തേജ് ബഹാദൂറിനുള്ളത്.
•സര്‍വീസില്‍ കയറിയ കാലം മുതല്‍ സ്ഥിരം അച്ചടക്കനടപടികള്‍ക്ക് വിധേയനാകാറുണ്ട്.
•അനുവാദം കൂടാതെ പുറത്തുപോകുന്നതുള്‍പ്പെടെയുള്ള വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടിട്ടുണ്ട്.
•തേജ് ബഹാദൂര്‍ തികഞ്ഞ മദ്യപാനിയും മുതിര്‍ന്ന ഓഫീസര്‍മാരോടുള്ള മോശം പെരുമാറ്റത്തിന് അച്ചടക്കനടപടിക്ക് വിധേയനായിട്ടുമുള്ള ആളാണ്.
•മുതിര്‍ന്ന ഓഫീസര്‍മാരുടെ സ്ഥിരം നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥനാണ് തേജ് ബഹാദൂര്‍.
•അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന സൈനികരുടെ ക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കാറുണ്ട്.
•ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അന്വേഷിക്കും.
•തേജ് ബഹാദൂറിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ സൈനികര്‍ക്ക് നിലവാരം കുറഞ്ഞ ഭക്ഷണമാണ് നല്‍കുന്നതെന്നും ഇതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നും വിമര്‍ശിക്കുന്ന മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ തേജ് ബഹാദൂര്‍ ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അന്വേഷിക്കണമെന്നും തേജ് ആവശ്യപ്പെട്ടിരുന്നു.വീഡിയോ വൈറലായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 277 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day