|    Mar 27 Mon, 2017 6:28 am
FLASH NEWS

പട്ടിക വിഭാഗത്തിന് 25 കോടിയുടെ വായ്പകള്‍ക്ക് അംഗീകാരം നല്‍കും

Published : 22nd November 2015 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന് 25 കോടി രൂപയുടെ പുതിയ വായ്പകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്റെ നവീന വായ്പാ പദ്ധതിയുടെയും വായ്പാ മേളയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കോര്‍പറേഷന്‍ ചെറിയ വായ്പകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അതുവഴി കൂടുതല്‍ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനു കഴിയണമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് കോര്‍പറേഷന് കൂടുതല്‍ സഹായ സഹകരണങ്ങളുണ്ടാവുമെന്ന് വിവിധ വായ്പകളുടെ വിതരണം നടത്തിയ മന്ത്രി ജയലക്ഷ്മി വ്യക്തമാക്കി. എഴുതിത്തള്ളിയ വായ്പകളുടെ രേഖകള്‍ മടക്കിനല്‍കല്‍ മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു. കോര്‍പറേഷന്‍ ചെയര്‍മാന്‍ എ കെ ശശി അധ്യക്ഷത വഹിച്ചു. ബി സത്യന്‍ എംഎല്‍എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ദര്‍ജിത് സിങ് സംബന്ധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക