|    Jun 25 Mon, 2018 6:07 am
FLASH NEWS

പട്ടിക വര്‍ഗ വികസന ഓഫിസുകളില്‍ 1989ലെ സ്റ്റാഫ് പാറ്റേണ്‍ ; ചുമതലകള്‍ വര്‍ധിച്ചെങ്കിലും ജീവനക്കാരെ നിയമിക്കാന്‍ നടപടിയില്ല

Published : 9th August 2017 | Posted By: fsq

 

അബ്ദുല്ല  പള്ളിയാല്‍

മാനന്തവാടി: ജില്ലയിലെ പട്ടിക വര്‍ഗ വികസന ഓഫിസുകളില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ ആദിവാസികള്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭ്യമാവുന്നില്ലെന്ന് ആക്ഷേപം. 1989 മുതലുള്ള സ്റ്റാഫ് പാറ്റേണില്‍ ആണ് ഓഫിസ് ജീവനക്കാരെ ഇപ്പോഴും സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ ഇതിന് ശേഷം സര്‍ക്കാര്‍ പട്ടിക വര്‍ഗ വകുപ്പിന് നിരവധി അധിക ചുമതലകള്‍ നല്‍കിയെങ്കിലും ഇതിന്അനുപാതികമായി ജീവനക്കാരെ നിയമിക്കുകയുണ്ടായില്ല. മാനന്തവാടി െ്രെടബല്‍ ഓഫിസിന് കീഴില്‍ അഞ്ച് െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍, പത്ത് പ്രീമെട്രിക് ഹോസ്റ്റലുകള്‍, രണ്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, രണ്ട് നഴ്‌സറികള്‍, നാല് കിന്റര്‍ഗാര്‍ഡന്‍, മുന്നു പെരിപെറ്റിക് സെന്റര്‍, ഒരോന്ന് വീതം വികാസ്‌വാടി, ആയുര്‍വേദ ഡിസ്‌പെന്‍സറി, ക്രാഫ്റ്റ് സെന്റര്‍, അഗതിമന്ദിരം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, 1200 കോളനികളിലായി 13358 കുടുംബങ്ങളിലായി അരലക്ഷത്തോളം ജനസംഖ്യയുമുണ്ട്. ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ പ്രതിവര്‍ഷം 50 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് ഈ ഓഫിസിന്റെ കീഴില്‍ നടക്കുന്നത്. എന്നാല്‍ ഒരു ടിഡിഒ, ഒരു അസിസ്റ്റന്റ് ടിഡിഒ, ആറു കഌക്കുമാര്‍, ഒരു ജൂനിയര്‍ സൂപ്രണ്ട്, അഞ്ച് ടിഇഒമാര്‍ എന്നിവരുള്‍പ്പെടെ 19 ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിനാല്‍ തന്നെ ഓഫിസ് പ്രവര്‍ത്തനങ്ങളും ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യത്തിന് സമയം ലഭിക്കാതെ ജിവനക്കാര്‍ പൊറുതിമുട്ടുകയാണ്. നാലായിരത്തോളം ആദിവാസി ഭവനങ്ങളും ഈ ഓഫിസിന് കീഴിലാണ്. ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ഓഫിസില്‍ ആവശ്യത്തിന് ജിവനക്കാരില്ലാത്തതാണ് ഏറെ ദുരിതമായി മാറിയിരിക്കുന്നത്, ജിവനക്കാര്‍ ഇരട്ടി ഭാരം പേറേണ്ട സാഹചര്യമാണ് നിലവില്‍. ഇതിന് പുറമെ ആദിവാസികള്‍ക്ക് സമയാസമയങ്ങളില്‍ ചെയ്തു തീര്‍ക്കേണ്ട് കാര്യങ്ങള്‍ മറ്റു പല ഓഫിസുകളില്‍ നിന്നും താമസിച്ചു ലഭിക്കുമ്പോള്‍ അതിന്റെ പഴിയും ജീവനക്കാര്‍ കേള്‍ക്കേണ്ടി വരുന്നു. ആദിവാസി വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി ആനുകൂല്യം ആവശ്യമുള്ളവരുടെ പട്ടിക പല ഗ്രാമപ്പഞ്ചായത്തുകളും നിശ്ചിതസമയം കഴിഞ്ഞു നല്‍കിയതിന്റെ പേരില്‍ യഥാസമയം വാഹനം അനുവദിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ഓഫിസുകളിലും സ്ഥിതി വ്യത്യസ്തമല്ല. 1989-ലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്തി അധിക തസ്തികകള്‍ സൃഷ്ട്ടിച്ച് ജീവനക്കാരെ നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss