|    Sep 26 Wed, 2018 2:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കിട്ടാക്കടം കൊണ്ടു പൊറുതിമുട്ടുന്ന രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 21 ബാങ്കുകളില്‍ ലയിപ്പിക്കാനാവുന്നവയുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ്് ബാങ്കിന് നിര്‍ദേശം നല്‍കി. ഇവയുടെ ഏകോപനത്തിനു സമയപരിധി നിശ്ചയിക്കാനും ഈ മാസം ചേര്‍ന്ന യോഗത്തില്‍ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
മികച്ച മൂലധനമുള്ളവയാക്കി ബാങ്കുകളെ മാറ്റുക, മന്ത്രാലയത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നു പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്തു. 10 വര്‍ഷമായി രാജ്യത്തെ ബാങ്കുകളില്‍ ശുദ്ധികലശം നടത്തിവരികയാണ്. ഏറ്റവും വലിയ സമ്പദ്ഘടനയുള്ള രാജ്യങ്ങളില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കിട്ടാക്കടം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
നിഷ്‌ക്രിയ വായ്പകളില്‍ 90 ശതമാനവും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണെന്നാണു കണക്കാക്കപ്പെടുന്നത്.
21ല്‍ 11 എണ്ണവും റിസര്‍വ് ബാങ്ക് നിരീക്ഷണത്തില്‍ എമര്‍ജന്‍സി പ്രോഗ്രാമിലാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങളുമായുള്ള മല്‍സരത്തില്‍ ഓഹരി വിപണിയിലുണ്ടാവുന്ന നഷ്ടം ഒഴിവാക്കുന്നതിനു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ ലയിപ്പിക്കണമെന്നു സ്ഥാനമൊഴിയുന്ന ബാങ്ക് ഓഫ് ബറോഡ ചെയര്‍മാന്‍ രവി വെങ്കിടേശ്വന്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതുനിക്ഷേപങ്ങളുടെ 70 ശതമാനത്തോളവും സ്വകാര്യ ബാങ്കുകളിലാണ് നടന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss