|    Aug 20 Sun, 2017 4:05 am
FLASH NEWS

പട്ടിക ജാതി -വര്‍ഗ ജില്ലാതല കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

Published : 5th August 2017 | Posted By: fsq

 

കല്‍പ്പറ്റ: പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന്റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ചേര്‍ന്ന യോഗത്തില്‍ നിന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഇറങ്ങിപ്പോയി. തന്നെ ഉദ്ഘാടകയാക്കുന്നില്ലെന്ന് പറഞ്ഞാണ് ആദിവാസി ക്ഷേമ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള യോഗത്തില്‍നിന്നും ഇറങ്ങിപോയതെന്ന് യോഗത്തില്‍ പങ്കെടുത്ത മറ്റു പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായ പട്ടിക ജാതി—-പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റി യോഗത്തില്‍നിന്നാണ് ഇറങ്ങി പോയത്. അധ്യക്ഷതന്നെ ഇറങ്ങി പോയതോടെ യോഗം മുടങ്ങി. ഇേതാടെ പദ്ധതികളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. വീണ്ടും യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയാലേ ഇനി പട്ടികവര്‍ഗ വകുപ്പിന്റെ ആദിവാസി പദ്ധതികള്‍ നടപ്പാക്കാനാവു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് 2.30നായിരുന്നു യോഗം. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പിഎസ്‌സി പരിശീലനം കലക്ടറെകൊണ്ടും മാനന്തവാടി നിയോജക മണ്ഡലത്തിലെ ആദിവാസികള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം നിയോജക മണ്ഡലം എംഎല്‍എയായ ഒ ആര്‍ കേളുവിനെകൊണ്ടും ഉദ്ഘാടനം ചെയിപ്പിച്ചതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്നാണ് ആക്ഷേപം. ഈ രണ്ടുപദ്ധതികളിലും തന്നെ ഉദ്ഘാടകയാക്കിയില്ലെന്നായിരുന്നു ഉഷാകുമാരിയുടെ പരാതി. കലക്ടറാണ് പട്ടിക ജാതി—-പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി. കലക്ടറുടെ പ്രതിനിധിയായി ഡെപ്യൂട്ടി കലക്ടര്‍ ജയപ്രകാശ്, സര്‍ക്കാര്‍ നോമിനി പി വാസുദേവന്‍, ഐടിഡിപി ഓഫീസര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍,  സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ടിഡിഒമാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഇരുപതോളം പേര്‍ യോഗത്തിനുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തുണ്ടാകില്ലെന്നും തിരുവനന്തപുരത്തായിരിക്കുമെന്നും അറിയിച്ചിരുന്നതിനാലാണ് പിഎസ്‌സി പരിശീ—ലനം കലക്ടറകൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഉഷാകുമാരി കൂട്ടാക്കാതെ ഇറങ്ങി പോകുകയായിരുന്നു.കഴിഞ്ഞ യോഗത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികളുടെ പുരോഗതി അവലോകനം, പുതിയ പദ്ധതി നിര്‍ദേശങ്ങളുടെ അംഗീകാരം, ചെയര്‍പേഴ്‌സണ്‍ അനുവദിക്കുന്ന ഇതര വിജയങ്ങള്‍ എന്നിവയായിരുന്നു അജന്‍ഡ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക