|    Jan 20 Fri, 2017 12:59 am
FLASH NEWS

പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് പ്രസവചികില്‍സ: വിംസുമായി ധാരണാപത്രം ഒപ്പിട്ടു

Published : 15th November 2015 | Posted By: SMR

കല്‍പ്പറ്റ: പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് മികച്ച പ്രസവചികില്‍സയും കുഞ്ഞുങ്ങള്‍ക്ക് ആധുനിക ആരോഗ്യ പരിപാലനവും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടവും വിംസ് മെഡിക്കല്‍ കോളജും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
ഇതനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് സുരക്ഷിതമായി റഫര്‍ ചെയ്ത് ചികില്‍സ ലഭ്യമാക്കാന്‍ സാധിക്കാത്ത ആരോഗ്യ നിലയിലുള്ള പട്ടികവര്‍ഗ ഗര്‍ഭിണികളെ വിംസ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. ഇവിടെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മികച്ച ചികില്‍സ സൗജന്യമായി നല്‍കും. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത് യാത്രാതടസ്സം നിമിത്തം യഥാസമയം ചികില്‍സ ലഭ്യമാക്കാന്‍ സാധിക്കാതെ വരുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക