|    Aug 22 Tue, 2017 2:32 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പട്ടികവര്‍ഗ വനിതകള്‍ക്ക് തൊഴിലവസരം

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്കായി സംവരണം ചെയ്ത ആയ തസ്തികയില്‍ 10 താല്‍ക്കാലിക ഒഴിവുകളുണ്ട്. യോഗ്യത- ഏഴാംതരം പാസായിരിക്കണം. എന്നാല്‍ ബിരുദധാരികള്‍ ആകരുത്. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ  സൊസൈറ്റീസ് ആക്ടുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ  ആയ ആയിട്ടുളള ഒരു വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉണ്ടാവണം.
വയസ്സ്: 2016 ജനുവരി ഒന്നിന് 18 – 41 (നിയമാനുസൃത വയസ്സിളവ് ബാധകമാണ്), ശമ്പളം: 16500-35700 രൂപ.  ഉദ്യോഗാര്‍ഥികള്‍  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ മൂന്നിനു മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക