|    Oct 16 Tue, 2018 7:36 pm
FLASH NEWS

പട്ടികവര്‍ഗക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏക ടൂറിസം പദ്ധതി

Published : 12th April 2018 | Posted By: kasim kzm

കല്‍പ്പറ്റ: ആദിവാസി സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകളുമായി  എന്‍ ഊര്’ പൈതൃകഗ്രാമം ലക്കിടിയില്‍ ഒരുങ്ങുന്നു. കാടിന്റെ മക്കളുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയാനും കാണാനുമുള്ള പദ്ധതിയാണ് എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതിലക്ഷ്യമാക്കുന്നത്. പൂര്‍ണമായും പട്ടികവര്‍ഗക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏക ടൂറിസം പദ്ധതി  വയനാടന്‍ ടൂറിസത്തിന് കരുത്ത്് പകരും. കോഴിക്കോട് ഇരിങ്ങല്‍  ക്രാഫ്റ്റ് വില്ലേജ് മാതൃകയിലാണ് എന്‍ ഊര് പൈതൃക ഗ്രാമം തയ്യാറാകുന്നത്. വരുന്ന ഡിസംബറോടെ പൂര്‍ത്തിയാക്കാനായി ദ്രുതഗതിയില്‍ നിര്‍മാണ പ്രവൃത്തി നടന്നു വരികയാണ്.
ടൂറിസംെ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സംയുക്ത സംരഭമായ ഈ പൈതൃക ഗ്രാമം പദ്ധതി പൂര്‍ണമായും ആദിവാസികളുടേതാനെന്നതാണ് പ്രത്യേകത. എന്‍ ഊരിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്റ്റാള്‍, പാരമ്പര്യ മരുന്നുകള്‍, കരകൗശല വസ്തുക്കള്‍, മുളയുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പെയിന്റിങ്ങുകള്‍, പരമ്പരാഗത ആദിവാസി ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, തേനുള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ എന്നിവയെല്ലാം എന്‍ ഊരിന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കും. പൈതൃക ഗ്രാമത്തില്‍തന്നെ വില്‍പ്പനയുമുണ്ടാവും. ഇതിനുള്ള സംഭരണ ശാലയും ഇവിടെ നിര്‍മിക്കുന്നുണ്ട്. എന്‍ ഊര് പദ്ധതി നടപ്പാക്കുന്നതോടെ വയനാടന്‍ ടൂറിസത്തിന്റെ കവാടമായി ഇത് മാറും.
ആദ്യഘട്ടത്തില്‍ െ്രെടബല്‍ വകുപ്പിന്റെ മൂന്നുകോടി ചെലവിലുള്ള നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ട പ്രവൃത്തിക്കായി ടൂറിസം വകുപ്പ് 4.53 കോടിയാണ് നല്‍കിയത്. െ്രെടബല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇവിടെ 16 മുറികളും ചെറിയ ഹാളുകളും തയ്യാറായി വരുന്നു. ഉല്‍പ്പന്നങ്ങള്‍ െ്രെടബല്‍ സൊസൈറ്റികള്‍ക്കും വ്യക്തികള്‍ക്കും വില്‍ക്കാന്‍ മുറികള്‍ ചെറിയ വാടകയ്ക്ക് നല്‍കും. പൂക്കോട് വെറ്ററിനറി ക്യാമ്പസിനടുത്താണ് പൈതൃക ഗ്രാമം ഒരുങ്ങുന്നത്. ആദിവാസികളുടെ ഉല്‍പ്പന്നങ്ങള്‍ എന്‍ ഊരില്‍തന്നെ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കാന്‍ കഴിയും.
ലക്കിടിയില്‍ മാനന്തവാടി പ്രിയദര്‍ശിനിക്ക് കീഴില്‍ പൂക്കോടുള്ള 25 ഏക്കര്‍ സ്ഥലത്താണ് തീം പാര്‍ക്കോട് കൂടിയ എന്‍ ഊര് പൈതൃക ഗ്രാമം ഒരുങ്ങുന്നത്. ഓപ്പണര്‍ എയര്‍ തിയറ്ററും എന്‍ ഊരില്‍ ഒരുങ്ങുന്നുണ്ട്. സബ്കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ചെയര്‍മാനായുള്ള ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴിലാണ് പദ്ധതി. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ 13 ഊരുമൂപ്പന്മാര്‍ അംഗങ്ങളാണ്. അവര്‍ക്കാണിപ്പോള്‍ മേല്‍നോട്ടത്തിന്റെ ചുമതല.  പി എസ് ശ്യാം പ്രസാദാണ് സൊസൈറ്റിയുടെ സിഇഒ.
എന്‍ ഊരില്‍ ഓരോ ആദിവാസി വിഭാഗങ്ങളുടെ പൈതൃക വീടുകളും നിര്‍മിക്കും. പുതുതലമുറക്ക് പുതിയ കാഴ്ചയും വിവരങ്ങളും ലഭ്യമാകും. ആദിവാസി വിഭാഗങ്ങള്‍ ഭക്ഷ്യേല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും ധാരാളമായി ഉണ്ടാക്കാറുണ്ടെങ്കിലും വിപണനത്തിന് വഴിയില്ലാത്തത് അവരെ ഈ മേഖലയില്‍നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ്. എന്‍ ഊര് പദ്ധതി ഇതിന് പരിഹാരമാകുമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
ആദിവാസികളുടെ പരമ്പരാഗതമായ കളിയും സാഹസിക വിനോദങ്ങളുമെല്ലാം എന്‍ ഊരിലെ െ്രെടബല്‍ തീംപാര്‍ക്കിലൊരുക്കും. ആസിവാസി കലകളുടെ അവതരണവും ലൈബ്രറിയുമുണ്ടാവും. ആദിവാസികളുമാി ബന്ധപ്പെട്ട എല്ലാം അതിന്റെ തനിമയോടെ ജനങ്ങള്‍ക്ക് മുന്നിലെത്തും. ഇതിലൂടെ ആദിവാസികള്‍ക്ക് സ്ഥിരവരുമാനവും വയനാട്ടിലെത്തുന്നവര്‍ക്ക് പുതിയ അറിവും ഉല്‍പ്പന്നങ്ങളും എന്‍ ഊരിലൂടെ ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss