|    Jan 24 Tue, 2017 2:45 pm
FLASH NEWS

പട്ടികളോട് കമ്പനികൂടി പാലുകുടിക്കും, ഇതാ മൗഗ്ലിയ്‌ക്കൊരു അപരന്‍

Published : 25th July 2016 | Posted By: G.A.G

ധന്‍ബാദ് : ചെന്നായ വളര്‍ത്തിയ മനുഷ്യക്കുട്ടി മൗഗ്ലിയുടെ സാങ്കല്‍പികകഥ ലോകപ്രശസ്തമാണ്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് നഗരത്തില്‍ മൗഗ്ലിയെപ്പോലൊരു കുട്ടി വളര്‍ന്നു വരികയാണ്. പട്ടിപ്പാലാണ് ചങ്ങാതിയുടെ ദൗര്‍ബല്യം. പാല്‍ചുരത്തുന്ന പട്ടിയെക്കണ്ടാല്‍ കമ്പനികൂടി പാലുകുടിക്കലാണ് മോഹിത് കുമാര്‍ എന്ന ഈ പത്തുവയസുകാരന്റെ പ്രധാന ഹോബി.
തെരുവു കച്ചവടക്കാരനാണ് രോഹിതിന്റെ പിതാവ്. തെരുവിലെ പട്ടികള്‍ക്കൊപ്പം കളിച്ചു വളര്‍ന്ന രോഹിത് രണ്ടുവയസുള്ളപ്പോഴാണ് യാദൃശ്ചികമായി ഒരു തള്ളപ്പട്ടിയുടെ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം ആദ്യമായി നുണഞ്ഞത്. നാലാംവയസില്‍ ഇതൊരു ശീലമായിത്തീര്‍ന്നു. രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ ഈ ശീലം അറിയാമെങ്കിലും നിറുത്താന്‍ കഴിയുന്നില്ല. തക്കം കിട്ടിയാല്‍ പട്ടികള്‍ക്ക് പിന്നാലെ പോകുമെന്നതിനാല്‍ സ്‌കൂളില്‍പോലും വിടുന്നില്ല.
പ്രദേശത്തെ പട്ടികള്‍ക്കൊക്കെയും പയ്യനെ നല്ല പരിചയമാണ്. ഇവരില്‍ പലരും രോഹിതിന്‌ അമ്മിഞ്ഞകൊടുക്കുന്നുമുണ്ട്. എന്നാല്‍ മറ്റൊരു കോളനിയിലെ ഒരു തള്ളപ്പട്ടിയോട് കമ്പനികൂടാന്‍ ചെന്നപ്പോള്‍ കടികിട്ടി. ആശുപത്രിയില്‍ പേവിഷത്തിനുള്ള ഇഞ്ചക്ഷനടിച്ച് കഴിയുകയാണിപ്പോള്‍. പട്ടിപ്പാല്‍ മനുഷ്യശരീരത്തിന് ഹാനികരമല്ലെങ്കിലും പേവിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് രോഹിതിനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ ഉപദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 199 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക