|    Oct 18 Wed, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കും ദുല്‍ഖറിനും ശ്രീനിവാസനും വോട്ട് ചെയ്യാനായില്ല

Published : 6th November 2015 | Posted By: SMR

കൊച്ചി: സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാനും ചലച്ചിത്രതാരവുമായ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇക്കുറിയും വോട്ടില്ല. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാതിരുന്നതിനെത്തുടര്‍ന്നാണ് വോട്ടുചെയ്യാന്‍ പറ്റാതെപോയത്. പുതിയ സിനിമയുടെ ഡബ്ബിങ് ജോലികള്‍ക്കായി കൊച്ചിയിലുള്ള മമ്മൂട്ടി പനമ്പിള്ളിനഗറിലെ വീട്ടിലുണ്ട്.
മകനോടൊപ്പം പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ ഒരുങ്ങിയിരുന്ന മമ്മൂട്ടി വോട്ടില്ലെന്നറിഞ്ഞതോടെ പരിപാടി മാറ്റി. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് വോട്ടുചെയ്യാന്‍ എത്തുന്ന ആളാണ് മമ്മൂട്ടി. കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടില്ലായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എളംകുളത്തെ ബൂത്തിലായിരുന്നു വോട്ട്. പനമ്പിള്ളിനഗറിലെ വീട്ടിലേക്ക് താമസംമാറ്റിയതോടെയാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് മമ്മൂട്ടി പുറത്തായത്. തൃപ്പൂണിത്തുറയ്ക്കടുത്ത കണ്ടനാട് താമസമാക്കിയിരിക്കുന്ന നടന്‍ ശ്രീനിവാസനും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ടുചെയ്യാനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക