|    Jul 18 Wed, 2018 10:15 pm
FLASH NEWS

പട്ടികയില്‍ ക്രമക്കേട്; മാനസിക രോഗിയുടെ നിര്‍ദ്ധന കുടുംബവും പുറത്ത്പുറത്തായി

Published : 27th October 2016 | Posted By: SMR

പാരിപ്പള്ളി:പുതുക്കിയ ഭക്ഷ്യസുരക്ഷാ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ വ്യാപക ക്രമക്കേട്. പ്ലാവിന്‍മൂട് കുളത്തൂര്‍ കോണം വാര്‍ഡിലെ മുള്ളുവിള വീട്ടില്‍ രാധമ്മഅമ്മ, മാനസികരോഗിയായ മകള്‍ ശ്യാമളകുമാരി, കൂലിപ്പണിക്കാരനായ മകന്‍ സന്തോഷ് എന്നിവരുള്‍പ്പെട്ട കുടുംബമാണ് മുന്‍ഗണനാപട്ടികയില്‍ നിന്ന് പുറത്തായത്. രാധമ്മയുടെ ഭര്‍ത്താവ് നേരത്തെ കാന്‍സര്‍ ബാധിച്ച് മരിച്ചു. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത രാധമ്മ വര്‍ഷങ്ങളായി ബിപിഎല്‍ പട്ടികയിലാണ് ഉണ്ടായിരുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള 17 റേഷന്‍കടകളിലെ പകുതിയിലധികം ബിപിഎല്‍ കാര്‍ഡുടമകളും ദാരിദ്ര്യ രേഖയ്ക്ക് പുറത്തായി. മീനമ്പലത്തെ റേഷന്‍കടയിലെ 1054 കാര്‍ഡുടമകളില്‍ അഞ്ഞൂറോളം പേരാണ് ക്രമക്കേടുകള്‍ക്കിരയായത്. പ്ലാവിന്‍മൂട് റേഷന്‍കടയിലെ അറുനൂറില്‍പരം ഉപഭോക്താക്കളില്‍ പകുതിയോളം ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്തായി. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫിസില്‍ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഇത് സംബന്ധിച്ച് ആയിരത്തിലധികം പരാതികളാണ് ലഭിച്ചത്. അതേസമയം കേന്ദ്ര, സംസ്ഥാന പെന്‍ഷന്‍ വാങ്ങുന്നവര്‍, ഭൂവുടമകള്‍, പ്രവാസികള്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അര്‍ഹരെ ഉള്‍പ്പെടുത്തി പട്ടിക പുനപ്രസിദ്ധീകരിക്കണമെന്ന് പ്ലാവിന്‍മൂട് യുവശ്രീ ക്ലബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss