പട്ടികയില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തി, ബിജെപി സ്ഥാനാര്‍ഥിപ്രഖ്യാപനം മാറ്റിവെച്ചു
Published : 17th March 2016 | Posted By: G.A.G

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന നേതൃത്വം തയാറാക്കി നല്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി.നഡ്ഡയാണ് പ്രഖ്യാപനം മാറ്റിവെച്ച കാര്യം അറിയിച്ചത്. സംസ്ഥാന നേതൃത്വം നല്കിയ പട്ടികയിലെ ചില സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയില്‍ കേന്ദ്ര നേതൃത്വം ആശങ്ക പ്രകടിപ്പിച്ചതായാണ് റിപോര്‍ട്ട്. പട്ടിക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്ന് വിശദീകരണത്തോടെയാണ് ജെ.പി.നഡ്ഡയാണ് പ്രഖ്യാപനം മാറ്റിവെച്ചതായി അറിയിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.