|    May 29 Mon, 2017 11:15 am
FLASH NEWS

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കെടിഡിസി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

Published : 28th February 2016 | Posted By: SMR

തൃശൂര്‍: പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍  സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോസ്പിറ്റാലിറ്റി കോഴ്‌സുകളായ ഫ്രൊഫഷണല്‍ കുക്കറി, ഫുഡ് ആന്റ് ബീവറേജസ് സര്‍വ്വീസ് (വെയിറ—റര്‍) ഹൗസ് കീപ്പിംഗ് യൂറ്റിലിറ്റി (ഹൗസ് കീപ്പര്‍) എന്നീ 3 കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ാം ക്ലാസ് പാസായ 18 നും 22 നും മധ്യേ പ്രായമുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട്  ഫോട്ടോ, ത്വക്ക് രോഗമോ മറ്റ് പകര്‍ച്ചവ്യാധികളോ ഇല്ല എന്ന് തെളിയിക്കുന്ന  ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ  അസ്സലും പകര്‍പ്പും. പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ—റിന്റെ അസ്സലും പകര്‍പ്പും എന്നിവ ഹാജരാക്കണം. അപേക്ഷ മാര്‍ച്ച 20 ന്‌വൈകീട്ട 5നു മുമ്പായി ലഭിക്കണം. അപേക്ഷാഫോറം പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. വിലാസം മാനേജര്‍, ട്രെയ്‌നിങ് ഡിവിഷന്‍ , കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മസ്‌കറ്റ് സ്‌ക്വയര്‍, വികാസ് ഭവന്‍, തിരുവനന്തപുരം. ഫോണ്‍ 0471-2721243. വെബ്‌സൈറ്റ് www. ktdc.com.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day