|    Sep 23 Sat, 2017 1:03 pm
FLASH NEWS

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി എജ്യൂക്കേഷന്‍ എയ്ഡ് വിതരണം ചെയ്യും

Published : 15th August 2016 | Posted By: SMR

കാസര്‍കോട്: സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലേക്കായി പ്രൈമറി എഡ്യുക്കേഷന്‍ എയ്ഡ് എന്ന പേരില്‍ 2000 രൂപ അനുവദിക്കും.
രക്ഷിതാവിന് ഒരു സാമ്പത്തിക സഹായമായും വിദ്യാര്‍ഥിക്ക് പഠന പ്രോത്സാഹനവുമായാണ് ഈ തുക നല്‍കുന്നത്. യൂനിഫോം, സ്‌കൂള്‍ ബാഗ്, കുട, ചെരുപ്പ്, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍, ബുക്ക്, മറ്റു സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിന് തുക വിനിയോഗിക്കാം.
കാസര്‍കോട് ബ്ലോക്ക്, മുനിസിപ്പല്‍ പരിധിയില്‍ വരുന്ന എല്ലാ എല്‍പി സ്‌കൂളുകളുടെയും തുക പട്ടികജാതി വികസന ഓഫിസര്‍ ജില്ലാ ട്രഷറിയില്‍ നിന്നും നെഫ്റ്റ് സംവിധാനം വഴി സ്ഥാപന മേധാവികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ്  ചെയ്തിട്ടുണ്ട്. തുക കൈപ്പറ്റും മുമ്പ് ബന്ധപ്പെട്ട സാധനങ്ങള്‍ വാങ്ങിയതിന്റെ അസ്സല്‍ ബില്ലുകള്‍  സ്‌കൂളില്‍ നല്‍കണം. അക്വിറ്റന്‍സും വിനിയോഗ സര്‍ട്ടിഫിക്കറ്റും 20നകം വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപമുള്ള പട്ടികജാതി വികസന ഓഫിസില്‍ എത്തിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക