|    Jun 27 Tue, 2017 7:20 pm
FLASH NEWS

പട്ടികജാതി വികസന ഫണ്ട് വിനിയോഗിക്കാന്‍കോണ്‍ട്രാക്ടര്‍മാരും ഏജന്റുമാരും അനുവദിക്കുന്നില്ല

Published : 1st November 2016 | Posted By: SMR

തൊടുപുഴ: പട്ടികജാതി വികസന ഫണ്ട് വിനിയോഗിക്കാന്‍ കോണ്‍ട്രാക്ടര്‍മാരും ഏജന്റുമാരും അനുവദിക്കുന്നില്ലെന്ന് മന്ത്രിക്കും കലക്ടര്‍ക്കും പരാതി.പീരുമേട് താലൂക്കിലെ കുമളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെങ്കര പട്ടികജാതി കോളനി നിവാസികളാണ് പരാതി നല്‍കിയത്.100 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോളനിയിലെ റോഡ് നിര്‍മാണത്തിനായി പട്ടികജാതി വികസന വകുപ്പിലെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും 15ലക്ഷം രൂപാ അനുവദിച്ചിരുന്നു.ഇത് സംബന്ധിച്ച് പീരുമേട് എഎക്‌സ്ഇ ഓഫിസില്‍ നിന്നും കോളനി നിവാസികള്‍ക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെംബറുടെ അധ്യക്ഷതയില്‍ കോളനി നിവാസികള്‍ യോഗം ചേര്‍ന്ന് ഗുണഭോക്തൃ കമ്മിറ്റിയും തിരഞ്ഞെടുത്തിരുന്നു.പീരുമേട് എഎക്‌സ്ഇ ഓഫിസില്‍ എഗ്രിമെന്റ് വച്ചതിനെ തുടര്‍ന്ന് ഗുണഭോക്തൃകമ്മിറ്റിയുടെ നേതൃത്വത്തില്‍ പണി തുടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ പണി തുടങ്ങാനിരുന്ന ദിവസം ഏതാനും ചില കോണ്‍ട്രാക്ടര്‍മാരും ഏജന്റുമാരും സ്ഥലത്തെത്തി. അവര്‍ കൊണ്ടുവന്ന ഫണ്ടാണിതെന്നും അതിനാല്‍ അവര്‍ പറയുന്ന കോണ്‍ട്രാക്ടര്‍ക്ക് വര്‍ക്ക് കൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് കോളനി നിവാസികള്‍ പറഞ്ഞു.എന്നാല്‍ കോണ്‍ട്രാക്ടര്‍മാരുടേയും ഏജന്റുമാരുടേയും നിര്‍ദേശം കോളനി നിവാസികള്‍ അംഗീകരിച്ചില്ല. ഇതോടെ കോളനിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ കൊണ്ട് പട്ടികജാതി വികസന ഓഫിസിലേക്കും അധികൃതര്‍ക്കും വര്‍ക്കിനെ കുറിച്ച് വ്യാജ പരാതി അയച്ച് ഫണ്ട് തടയാന്‍ ശ്രമിക്കുകയാണെന്ന് കോളനി നിവാസികള്‍ സൂചിപ്പിച്ചു.ഇതോടെ വരുന്ന മാര്‍ച്ചിന് മുമ്പ് ഫണ്ട് വിനിയോഗിക്കാനാവാതെ തുക ലാപ്‌സാകുമോയെന്ന ആശങ്കയിലാണ് കോളനി നിവാസികള്‍. കോളനി നിവാസികളായ നൂറിലധികം പേര്‍ ഒപ്പിട്ട നിവേദനം പട്ടികജാതി വികസന ഡയറക്ടര്‍, ജില്ലാ  ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസ് എന്നിവിടങ്ങളിലും നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക