|    Oct 17 Wed, 2018 6:14 am
FLASH NEWS

പട്ടികജാതി പീഡനം: കേസെടുക്കാതിരുന്ന എസ്‌ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

Published : 15th September 2017 | Posted By: fsq

 

കണ്ണൂര്‍: പട്ടികജാതി സ്ത്രീ ആക്രമിക്കപ്പെട്ടെന്ന പരാതിയില്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാതെ അന്വേഷണം അവസാനിപ്പിച്ച സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണത്തിന് പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ ഉത്തരവ്. ജില്ലാ പോലിസ് മേധാവി വകുപ്പുതല അന്വേഷണം നടത്തണമെന്നാണു നിര്‍ദേശം. പയ്യന്നൂര്‍ സ്വദേശിനിയായ തമ്പായി(62)യുടെ പരാതിയിലാണ് നടപടി. 2015 നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തിനിരയായി ആശുപത്രിയിലായ തമ്പായി പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയിട്ടും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാതെ പോലിസ് വീ ഴ്ച വരുത്തിയെന്നാണു പരാതിയെന്ന് കമ്മീഷന്‍ ചെയര്‍മാ ന്‍ റിട്ട. ജഡ്ജ് പി എന്‍ വിജയകുമാര്‍ പറഞ്ഞു. ലഘുവായ ശിക്ഷ കിട്ടാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ  വകുപ്പുക ള്‍ ചേര്‍ത്ത് പ്രഥമവിവര റിപോ ര്‍ട്ട് തയ്യാറാക്കുകയും പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയുമായിരുന്നു. ഇക്കാര്യ ത്തില്‍ അന്നു ചുമതലയിലുണ്ടായിരുന്ന സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ കേസ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പുനരന്വേഷണം നടത്തുന്നതിന് പുതിയ ഡിവൈഎസ്പി പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പയ്യന്നൂര്‍ സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നടത്താതെ കോടതിക്ക് റഫര്‍ ചെയ്‌തെന്ന പരാതിയും കമ്മീഷന്‍ മുമ്പാകെ വന്നു. പെരിങ്ങോം പോലിസിനെതിരേയാണ് പരാതി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള പരാതികളില്‍ ഡിവൈഎസ്പിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. ഇവിടെ കമ്മീഷന്‍ മുമ്പാകെ കേസ് ഡയറിയോ, റഫര്‍ റിപോര്‍ട്ടോ ഹാജരാക്കിയില്ല. ഹാജരാക്കിയ സ്‌റ്റേറ്റ്‌മെന്റുകള്‍ രേഖപ്പെടുത്തി യത് എസ്‌ഐയാണ്. ഡിവൈഎസ്പിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നത് നിയമത്തിെല വ്യവസ്ഥയാണ്. എന്നാല്‍ ഇത്തരം നിര്‍ബന്ധ വ്യവസ്ഥകള്‍ പോലിസ് ഉദ്യോഗസ്ഥര്‍ ലംഘിക്കുന്നതായി ഒട്ടേറെ പരാതികള്‍ വരുന്നുണ്ട്. ഈ സാഹചര്യം പരിശോധിച്ച് തുടര്‍നടപടിയെടുക്കാന്‍ സംസ്ഥാന പോലിസ് മേധാവിയോട് ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. 1921 മുതല്‍ പതിച്ചുകിട്ടി കൈവശംവച്ചുവരുന്ന ഭൂമിയില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന 8 പട്ടികജാതി കുടുംബങ്ങളുടെ കാര്യത്തില്‍ 3 മാസത്തിനകം നടപടിയെടുക്കാന്‍ ജില്ലാ കലക്ടേറാട് നിര്‍ദേശിച്ചു. പരിയാരം വില്ലേജ് അവുങ്ങുംപൊയില്‍ കോളനിയിലെ കുടുംബങ്ങളാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. 1982 മുതല്‍ 1996 വരെ നികുതിയടച്ച ഭൂമിയില്‍നിന്ന് മിച്ചഭൂമിയാണെന്നു പറഞ്ഞ് പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കാന്‍ നീക്കം നടത്തുന്നതായാണു പരാതി. ഈ കുടുംബങ്ങളുടെ കാര്യത്തില്‍ ജില്ലാ പട്ടികജാതിക്ഷേമ ഓഫിസിന്റെ ഇടപെടലിനെ കമ്മീഷന്‍ ശ്ലാഘിച്ചു. റവന്യൂ അധികൃതരോട് നേരിട്ടും കത്ത് മുഖേനയും ഈ കുടുംബങ്ങളില്‍നിന്ന് നികുതി സ്വീകരിക്കാനുള്ള നടപടിയുണ്ടാവണമെന്ന് പട്ടികജാതി ക്ഷേമ ഓഫിസര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും റവന്യൂവകുപ്പ് മറുപടി നല്‍കിയില്ല. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ നടന്ന അദാലത്തില്‍ 37 കേസുകളാണു പരിഗണിച്ചത്. 26 കേസ് വിധി പറഞ്ഞു. പുതിയ 20 പരാതികളും സ്വീകരിച്ചു. കമ്മീഷന്‍ അംഗങ്ങളായ മുന്‍ എംഎല്‍എ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ കെ മനോജ് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss