|    May 20 Sun, 2018 11:24 pm

പട്ടികജാതി ക്ഷേമസമിതി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്

Published : 14th June 2017 | Posted By: fsq

 

തൊടുപുഴ :പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍—ക്ക് സ്ഥലവും വീടും അനുവദിക്കുക, എയ്ഡഡ്, സഹകരണ മേഖലകളില്‍ ഉദ്യോഗത്തിന് സംവരണം എര്‍പ്പെടുത്തുക, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക തുങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. കെ എസ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കേരളാ സ്‌റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി വി മത്തായി ധര്‍ണ ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ പ്രസിഡന്റ് എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ജി സത്യന്‍, സംസ്ഥാന കമ്മിറ്റിയംഗം വി നടരാജന്‍, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആര്‍ സോമന്‍, കെ ആര്‍ സോദരന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss