|    Mar 23 Thu, 2017 8:04 pm
FLASH NEWS

പട്ടികജാതി കോളനികളിലെ ഹരികിരണം പദ്ധതിക്ക് തുടക്കമായി

Published : 11th July 2016 | Posted By: SMR

കണ്ണൂര്‍: ദേശീയ ആയുഷ് മിഷന്‍, ഭാരതീയ ചികില്‍സാ വകുപ്പ്, ഹോമിയോപതി വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവ സംയുക്തമായി സംസ്ഥാനത്തെ പട്ടികജാതി കോളനികളില്‍ നടപ്പാക്കുന്ന ആരോഗ്യ സംരക്ഷണത്തിനായുള്ള ഹരികിരണം പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മയ്യില്‍ പാവന്നൂര്‍ എഎല്‍പിസ്‌കൂളില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഭാരതീയ ചികില്‍സാ വകുപ്പ് ഡയരക്ടര്‍ ഡോ. അനിത ജേക്കബ് പദ്ധതി വിശദീകരണം നടത്തി. ബോധവല്‍ക്കരണ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ പി ബാലകിരണന്‍ ഔഷധസസ്യ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മനാഭന്‍, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. ടി സിദ്ധാര്‍ഥന്‍, ഡോ. എം എസ് പ്രസന്ന കുമാരി, ഡോ. കെ ജെമുന, ഡോ. ശിവരാമകൃഷ്ണന്‍, ഡോ. എന്‍ ശരത്ത്, ഡോ. പി മോഹനന്‍ സംബന്ധിച്ചു. കോളനികളിലെ നൂറോളം പേര്‍ ക്യാംപില്‍ പങ്കെടുത്തു.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക