|    Jan 17 Tue, 2017 12:46 pm
FLASH NEWS

പട്ടികജാതി കുടുംബത്തിന് കെഎസ്ഇബി വൈദ്യുതി നല്‍കുന്നില്ലെന്ന് പരാതി

Published : 19th October 2016 | Posted By: Abbasali tf

എഴുകോണ്‍: വീടുവെച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പട്ടികജാതി കുടുംബത്തിന് വൈദ്യുതി നല്‍കാന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തയ്യാറാവുന്നില്ലെന്ന് പരാതി. എഴുകോണ്‍ പുല്ലരിക്കോട്  സുമേഷ് ഭവനില്‍ സുകുമാരിയുടെ വീട്ടിലാണ് ഇതുവരെ വൈദ്യുതി എത്താത്തത്.2011ല്‍ വീടുവെച്ച സുകുമാരി വൈദ്യുതിയ്ക്ക് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റിട്ട് ലൈന്‍ വലിച്ചു. സുകുമാരിയുടെ പുരയിടത്തിന്റെ പ്രമാണത്തിലും മുന്‍ പ്രമാണത്തിലും പറഞ്ഞിട്ടുള്ള വഴിയിലൂടെയാണ് ലൈന്‍ വലിച്ചത്. ഈ വഴിയുടെ ഇരുവശവുമുള്ള പുരയിടങ്ങള്‍ രണ്ടും ഒരു വ്യക്തിയുടെതാണ്. തന്റെ വസ്തുവിലൂടെയാണ് ലൈന്‍ വലിച്ചിരിക്കുന്നതെന്ന് ആരോപിച്ച് പനയം സ്വദേശിയായ ഭൂഉടമ സുകുമാരിയ്‌ക്കെതിരേ പരാതി നല്‍കി. പരാതിക്കാരന് വഴിയുടെ ഇരുവശവുമുള്ള തന്റെ പുരയിടം ഒന്നാക്കി വില്‍ക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടി ഇയാള്‍ കെഎസ്ഇബി കുണ്ടറ സെക്ഷനിലെ അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയറെ കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്താല്‍ സ്വാധീനിച്ചുവെന്ന് ആരോപണമുണ്ട്.അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഭൂമാഫിയയ്ക്ക് അനുകൂലമായി റിപോര്‍ട്ടും സ്‌കെച്ചും തയ്യാറാക്കി എഡിഎമ്മിനു നല്‍കിയെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെയും റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മൂന്നുതവണ എഡിഎം ഹിയറിങ്ങിന് വിളിച്ചെങ്കിലും ഭൂ ഉടമ ഹാജരായില്ല. വില്ലേജ് ഓഫിസര്‍ സ്ഥലം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പനയം സ്വദേശിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്്.കശുവണ്ടി ത്തൊഴിലാളിയായ സുകുമാരിയുടെ ബിരുദ വിദ്യാര്‍ഥിയായ മകള്‍ വീട്ടില്‍ വെളിച്ചം ഇല്ലാത്തതിനാല്‍ വെട്ടിക്കവലയിലുള്ള ബന്ധുവീട്ടില്‍ താമസിച്ചാണ് പഠിക്കുന്നത്. ഇളയ മകന്‍ ഒമ്പതാം കഌസ് വിദ്യാര്‍ഥിയാണ്. റബ്ബര്‍ കാട്ടില്‍ ഒറ്റപ്പെട്ട വീട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ സുകുമാരിയുടെ കുടുംബം വളരെ ബുദ്ധിമുട്ടുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക