|    Dec 13 Wed, 2017 9:02 am
Home   >  Todays Paper  >  page 10  >  

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ 328 കേസുകള്‍

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 328 കേസുകളും പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തില്‍ 87 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം ഭവനരഹിതരായ 5,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീടനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. പട്ടികജാതി വികസന വകുപ്പില്‍നിന്ന് നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായ കുടിശ്ശിക എത്രയും വേഗം കൊടുത്തുതീര്‍ക്കും.
തൃശ്ശൂര്‍ ജില്ലയില്‍ 70,65,000 രൂപയും മലപ്പുറം ജില്ലയില്‍ 50,00,000 രൂപയും കണ്ണൂര്‍ ജില്ലയില്‍ 30,00,000 രൂപയുമാണ് കൊടുത്തുതീര്‍ക്കാനുള്ളതെന്നും മന്ത്രി അറിയിച്ചു.
ജൈക്ക കുടിവെള്ള പദ്ധതി നടപ്പാക്കുന്ന ജില്ലകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 92 നിര്‍ദേശങ്ങളടങ്ങിയ സമഗ്രജില്ലാ പദ്ധതിയുടെ കരടുരേഖ വിദേശനിക്ഷേപ സഹായത്തിന് പരിഗണിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. 5292.19 കോടി രൂപയുടെ കരട് പദ്ധതികളാണ് സമഗ്രജില്ലാ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വാട്ടര്‍ അതോറിട്ടി നിര്‍ദേശിച്ചിട്ടുള്ളത്. പട്ടികജാതി വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാന്‍ പഠനമുറി പദ്ധതി നടപ്പാക്കി വരുന്നുണ്ട്. വീടിനോട് ചേര്‍ന്ന 120 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത തറ ടൈല്‍സ് പാകിയതായിരിക്കും പഠനമുറി.
ഇവിടെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക പഠനസൗകര്യങ്ങളുണ്ടാവുമെന്നും കെ രാജന്‍, സി ദിവാകരന്‍, ജി എസ് ജയലാല്‍, ഇ ടി ടൈസന്‍ മാസ്റ്റര്‍ എന്നിവരെ മന്ത്രി അറിയിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ ചികില്‍സാ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിക്കപ്പെട്ട സമഗ്ര ആരോഗ്യപദ്ധതിയും നടപ്പാക്കിവരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക