|    Jun 28 Wed, 2017 11:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പട്ടികജാതിക്കാരുടെ വായ്പകള്‍ എഴുതിത്തള്ളും

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. 2010ന് കാലാവധി പൂര്‍ത്തിയാക്കിയ വായ്പയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 7500 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. 2007-08 മുതല്‍ 2015-16 വരെ അനുവദിച്ചതില്‍ സ്പില്‍ ഓവര്‍ ആയിരുന്ന 16,363 വീടുകളില്‍ 2966 എണ്ണം ഈ സര്‍ക്കാര്‍ വന്നശേഷം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 13,393 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു. പട്ടികജാതി കോളനികള്‍ക്ക് സമീപം സ്ഥലം കിട്ടാന്‍ പ്രയാസമുള്ളതുകൊണ്ട് ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ഫണ്ട് വിനിയോഗവും സംരക്ഷണവും ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക