|    Nov 13 Tue, 2018 2:12 am
FLASH NEWS

പട്ടാളം റോഡ് വികസനം: തപാല്‍ വകുപ്പ് എംഒയു വ്യവസ്ഥ ഉപേക്ഷിക്കണം

Published : 3rd August 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ പട്ടാളം റോഡിന്റെ വീതി കൂട്ടി ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിന് പോസ്‌റ്റോഫിസ് കെട്ടിടം നില്‍ക്കുന്ന സ്ഥലം തൃശൂര്‍ കോര്‍പറേഷന് കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള മുന്നോട്ടുവച്ച എം ഒയുവില്‍ പറയുന്ന ബാങ്ക് ഗ്യാരന്റി വ്യവസ്ഥ ഉപേക്ഷിക്കണമെന്ന് സി എന്‍ ജയദേവന്‍ എംപി ലോകസഭയില്‍ അവതരിപ്പിച്ച സബ്മിഷന്‍ വഴി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തൃശൂര്‍ ടൗണ്‍ പോസ്‌റ്റോഫിസ് നില്‍ക്കുന്ന സ്ഥലം പട്ടാളം റോഡ് വികസനത്തിനായി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തൃശൂര്‍ കോര്‍പറേഷന് വിട്ടു കൊടുക്കുന്നതിനു വാര്‍ത്താവിതരണ മന്ത്രി രവിശങ്കര്‍ പ്രസാദുമായ ചര്‍ച്ച ചെയ്ത് ഉണ്ടായ ധാരണയാണ്.
അതനുസരിച്ച് 19.10.2015 ന് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പോസ്‌റ്റോഫിസ് നില്‍ക്കുന്ന സ്ഥലം തൃശൂര്‍ കോര്‍പറേഷന് കൈമാറാന്‍ യൂനിയന്‍ കാബിനറ്റ് തീരുമാനമെടുത്തു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള പുതിയതായി ഉണ്ടാക്കിയ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങി ലെ (എം ഒയു) ഒരു വ്യവസ്ഥയാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
പോസ്‌റ്റോഫീസ് ബില്‍ഡിങ് നിര്‍മിക്കുന്നതിന് കോര്‍പറേഷന്‍ പകരം വിട്ടു നല്‍കിയ സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിനു മുമ്പ് 1.69, 45,500 രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന വ്യവസ്ഥ മുന്‍സിപ്പല്‍ ആക്ട് പ്രകാരം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. ആയതിനാല്‍ എംഒയുവില്‍ നിന്ന് പ്രസ്തുത വ്യവസ്ഥ എടുത്തു മാറ്റണമെന്ന് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരളയോട് തൃശൂര്‍ കോര്‍പറേഷന്‍ ഭരണസമിതി ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം എത്രയും പെട്ടെന്ന് അംഗീകരിച്ച് പട്ടാളം റോഡ് വികസനം സുഗമമാക്കുന്നതിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദേശം നല്‍കണമെന്ന് സി എന്‍ ജയദേവന്‍ എംപി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച സബ് മിഷനില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss