|    Jun 25 Mon, 2018 9:35 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പട്ടാമ്പി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ചു

Published : 18th July 2016 | Posted By: SMR

പട്ടാമ്പി: സൗദിയിലെ അല്‍ഹസയില്‍ കാറിടിച്ച് പട്ടാമ്പി സ്വദേശി മരിച്ചു. ഓങ്ങല്ലൂര്‍ കള്ളാടിപ്പറ്റ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന്‍ കുഞ്ഞിമരക്കാര്‍ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച സൗദി സമയം രാത്രി 8.30ഓടെയായിരുന്നു അപകടം.
ഒരു വര്‍ഷമായി സൗദിയിലെ ഈത്തപ്പഴത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച സൈക്കിളില്‍ പള്ളിയിലേക്കു പോകവെ അറബികള്‍ ഓടിച്ച കാറിടിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.
മൃതദേഹം അല്‍ഹസയിലെ ഒയൂന്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടികള്‍ക്കു ശേഷം അവിടെ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നേരത്തെ 10 വര്‍ഷം ബഹ്‌റൈനില്‍ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: ആസിയ, ഷംസിയ, അന്‍സിയ, സഫ്‌വാന. മരുമക്കള്‍: നൗഷാദ് (തൃത്താല), സൈനുല്‍ ആബിദീന്‍ (കൈപ്പുറം), ഷംസുദ്ദീന്‍ (തിരുവേഗപ്പുറ). സഹോദരങ്ങള്‍: അലി, സിദ്ദീഖ്, മുസ്തഫ, മൈമൂന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss