|    Feb 28 Tue, 2017 11:49 am
FLASH NEWS

പട്ടാമ്പി സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവം നാളെ മുതല്‍ എടപ്പലത്ത്

Published : 28th November 2016 | Posted By: SMR

പട്ടാമ്പി: പട്ടാമ്പി സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവം 29,30, ഡിസംബര്‍ 1 തിയ്യതികളിലായി എടപ്പലം പിടിഎം യതീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 29ന് രാവിലെ 9ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ കലോ ല്‍സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി അധ്യക്ഷത വഹിക്കും. 83 വിദ്യാലയങ്ങളില്‍ നിന്നായി 3000 ഓളം മല്‍സരാര്‍ഥികള്‍ പങ്കെടുക്കും. 15 വേദികളാലായാണ് മല്‍സരം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 1ന് വൈകീട്ട് 6ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോളിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശാന്തകുമാരി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ മുരളി, ജനറല്‍ കണ്‍വീനര്‍ പി പി മുഹമ്മദ് അഷ്‌റഫ്, കെ കൃഷ്ണന്‍കുട്ടി, എന്‍ അബ്ദുല്‍ നാസര്‍, എം ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ തുടങ്ങിയവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day