|    Jul 23 Sun, 2017 10:17 am

പട്ടാമ്പി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സിപി മുഹമ്മദിനെതിരെ കേസെടുത്തു

Published : 17th May 2016 | Posted By: sdq
cp-muhammed-pattampi-inc

സിപി മുഹമ്മദ്

വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്ന പരാതിയില്‍ പട്ടാമ്പി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ സിപി മുഹമ്മദിനെതിരെ കേസെടുത്തു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ വാസുദേവന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോടതിയുടെ അനുമതിയോടെയാണ്  കേസെടുത്തിരിക്കുന്നത്.

വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി കേസെടുക്കാന്‍ അനുമതി നല്‍കിയത്. പട്ടാമ്പി എസ്‌ഐക്കാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
സിപി മുഹമ്മദ് ഒരു വോട്ടര്‍ക്ക് അവരുടെ വീട്ടിലെത്തി പണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യം സിപിഎം നേതാവ് പിണറായി വിജയനാണ് പുറത്തുവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക