|    Aug 23 Wed, 2017 7:17 pm
FLASH NEWS

പട്ടാമ്പി താലൂക്ക് ആസ്ഥാനം കൊതുക് വളര്‍ത്തുകേന്ദ്രമാവുന്നു

Published : 23rd June 2017 | Posted By: fsq

 

പട്ടാമ്പി: മേഖലയില്‍ പനി പടര്‍ന്ന് പിടിക്കുകയും രണ്ട് കുട്ടികളടക്കം 4 പേര്‍ മരണപ്പെടുകയും ചെയ്തിട്ടും പട്ടാമ്പി താലൂക്കില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്ന് ആക്ഷേപം. താലൂക്ക് ആസ്ഥാനമായ മിനി സിവില്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ട  വാഹനങ്ങളില്‍ മഴ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നു. താലൂക്ക് ഓഫിസില്‍ സ്ഥിതി ചെയ്യുന്ന 12 ല്‍പരം ഓഫിസൂകള്‍ക്ക് പുറമെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരസഭാ കാര്യാലയത്തിലും തൊട്ടടുത്ത പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും പടിഞ്ഞാറ് വശത്തെ താലൂക്ക് ആസ്ഥാന ആശുപത്രിയിലും എത്തുന്ന ആയിരക്കണക്കിന് ആളുകളാണ് കൊതുക് കടിയില്‍ ദുരിതത്തിലായത്. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ഓട്ടോ റിക്ഷ, കാര്‍, ജീപ്പ്, പിക്കപ്പ് വാന്‍, മിനി ലോറി, ചെറുതും വലുതുമായ ടിപ്പര്‍ ലോറികള്‍ പിടിച്ചിട്ട വാഹനങ്ങളില്‍ ഉള്‍പ്പെടും.  നാടെങ്ങും പകര്‍ച്ചവ്യാധികള്‍ക്കെതിരേ  ബോധവല്‍ക്കരണവും  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി വ്യക്തികളൂം സന്നദ്ധ സംഘടനകളും യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താലൂക്ക് ആസ്ഥാനത്ത് ശുചീകരണപ്രവര്‍ത്തികളില്‍ ശ്രദ്ധിക്കുന്നില്ല. തൊട്ടപ്പുറത്ത് താലൂക്ക് ആശുപത്രിയുടെ വടക്ക് ഭാഗത്തുള്ള കാനയും മൂടാതെ കിടക്കുന്ന അവസ്ഥയിലാണ്. ഇത്രയും ദുരിത സ്ഥിതി ആയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ജനപ്രതിനിധി കള്‍ക്കോ ഇതുവരേയും  ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കാത്തത്് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക