|    Aug 18 Fri, 2017 12:44 am
FLASH NEWS

പട്ടാമ്പി താലൂക്ക് ആശുപത്രി നടത്തിപ്പിന് നഗരസഭയും

Published : 5th August 2017 | Posted By: fsq

 

എംവി വീരാവുണ്ണി

പട്ടാമ്പി: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ്മൂലം രോഗികള്‍ വലയുന്നതായ വാര്‍ത്തയെ തുടര്‍ന്ന് നഗരസഭ പ്രശ്‌നത്തിന് പരിഹാരം കാണുന്നു. ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മാസങ്ങളായി ശ്രമിച്ചിട്ടും പരിഹരിക്കാന്‍ കഴിയാത്ത ജീവനക്കാരുടെ നിയമനത്തിനാണ് നഗരസഭ സ്വന്തം ചെലവില്‍ പരിഹാരം കാണുന്നത്. അടിയന്തരമായി 2 വീതം ഡോക്ടര്‍മാരേയും ഫാര്‍മസിസ്റ്റുകളെയുമാണ് ആദ്യം നിയമിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ കെപി വാപ്പുട്ടി അറിയിച്ചു.  ഛര്‍ദ്ദി, വയറിളക്കം, വിവിധ തരം പകര്‍ച്ച പനികള്‍ കാരണം പട്ടാമ്പി മണ്ഡലത്തില്‍ മാത്രം 7 പേര്‍ മരിക്കുകയും 600 ല്‍പരം രോഗികള്‍ ഡോക്ടര്‍മാരുടെ കുറവ്മൂലം ചികില്‍സ ലഭിക്കാതെ അയല്‍ ജില്ലകളിലെ ആശുപത്രികളില്‍ ചികില്‍സ തേടേണ്ടി വരികയും ചെയ്തതിനെ പറ്റി തേജസ് വാര്‍ത്ത നല്‍കിയിരുന്നു.  ഉച്ചയ്ക്ക് ശേഷം ചികില്‍സ തേടി എത്തുന്ന രോഗികള്‍ക്ക്  സൗജന്യമായി ആശുപത്രിയില്‍ നിന്ന് നല്‍കുന്ന മരുന്ന് ആശുപത്രിയില്‍ സ്റ്റോക്ക് ഉണ്ടായിട്ടും ഫാര്‍മസിസ്റ്റുകളുടെ കുറവ് മൂലം അധിക വിലകൊടുത്ത് കാരുണ്യ ഫാര്‍മസിയില്‍ നിന്നോ പുറത്തുളള സ്വകാര്യ മരുന്ന് കടകളില്‍ നിന്നോ വാങ്ങേണ്ട ദുരവസ്ഥയെയും കുറിച്ചായിരുന്നു വാര്‍ത്ത. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നഗരസഭ പരിഹാരം കണ്ടെത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക