|    Jul 22 Sun, 2018 12:36 pm
FLASH NEWS

പട്ടാമ്പി കോളജില്‍ സയന്‍സ് ബ്ലോക്ക്പണി പുരോഗമിക്കുന്നു

Published : 23rd September 2017 | Posted By: fsq

 

പട്ടാമ്പി: പട്ടാമ്പി ഗവ. നീലകണ്ഠ സംസ്‌കൃത കോളജില്‍ നിര്‍മിക്കുന്ന സയന്‍സ് ബ്ലോക്കിന്റെ പണി പുരോഗമിക്കുന്നു. 33.5 കോടി രൂപ ചെലവില്‍ 3 നിലകളിലായാണ് നിര്‍മാണം നടക്കുന്നത്. 60,000 ചതുരശ്ര അടി വീതം 1.8 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാവുക. ഒന്നാംനിലയുടെ കോണ്‍ക്രീറ്റിങ് നടന്നുകഴിഞ്ഞു. പഴയ എട്ട്‌കെട്ട് മാതൃകയില്‍ ഒമ്പത് ബ്ലോക്ക്കളുള്ള കെട്ടിടമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സയന്‍സ് ബ്ലോക്ക് നിര്‍മാണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2012ല്‍ ഭരണാനുമതിയും 2015 ല്‍ സാങ്കേതിക അനുമതിയും ലഭിച്ച കെട്ടിടത്തിന്റെ പണി ഈ വര്‍ഷം ജനവരിലാണ് ആരംഭിച്ചത്. രൂപരേഖയും  അംഗീകരിച്ചു കിട്ടാനുള്ള കാലതാമസം കൊണ്ട് സയന്‍സ് ബ്ലോക്കിന്റെ പണി  കുറച്ചുകാലം സ്തംഭിച്ചിരുന്നു. തടസ്സങ്ങളെല്ലാം നീങ്ങിയതോടെയാണ് നിര്‍മാണ പ്രവൃത്തി സജീവമായത്. സ്ഥല പരിമിതിമൂലം ദുരിതത്തിലായിരുന്ന പട്ടാമ്പി കോളജില്‍ യുജിസി സഹായത്തോടെ സയന്‍സ് ബ്ലോക്ക് നിര്‍മിക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന വിഹിതം ലഭിക്കാത്തതിനാല്‍ ടെ ന്‍ഡര്‍ നടന്നില്ല. കോളജില്‍ നിന്ന് പ്രീഡിഗ്രി വേര്‍പ്പെടുത്തിയതോടെ 20 ബാച്ചുകള്‍ നടത്തിയിരുന്ന ക്ലാസ് മുറികള്‍ ഒഴിവായതിനാല്‍ സയന്‍സ് ബ്ലോക്ക് നിര്‍മാണം സ്തംഭിച്ചിരുന്നു. ഇപ്പോള്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദ വിഷയങ്ങളും ബിരുദാനന്തര ബിരുദ വിഷയങ്ങളും കോളജിലുണ്ട്. കെമിസ്ട്രി, ബോട്ടണി വിഷയങ്ങളില്‍ ഗവേഷണ സൗകര്യവുമുണ്ട്. നിര്‍ദിഷ്ട സയന്‍സ് ബ്ലോക്കില്‍ ഇലക്ട്രോണിക് ലാബ് സൗകര്യങ്ങളടക്കം അനുബന്ധ പണികള്‍ക്കും വെവേറെ തുക വകയിരുത്തിയിട്ടുണ്ട്. സയന്‍സ് ബ്ലോക്കിന്റെ ഒന്നാം ഘട്ടം ഈവര്‍ഷം തീരുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന്  കോളജിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പുനല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss