|    Sep 22 Sat, 2018 11:11 am
FLASH NEWS

പട്ടാമ്പി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് നിര്‍മാണം നീളുന്നു

Published : 29th January 2017 | Posted By: fsq

 

പട്ടാമ്പി:പട്ടാമ്പി കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റ് പുനര്‍ നിര്‍മാണം നീളുന്നു. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് തടസ്സമായി നില്‍ക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് പഴയ ബസ് സ്റ്റാന്റ് കെട്ടിട സമുച്ചയം പൊളിച്ച് മാറ്റുമ്പോള്‍ അന്നത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി  വാപ്പുട്ടി അറിയിച്ചിരുന്നത് ആറ് മാസങ്ങള്‍ക്കകം പുതിയ ബസ്സ് സ്റ്റാന്റ് കെട്ടിടം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്നായിരുന്നു. എന്നാല്‍ കെട്ടിട നിര്‍മാണം ഇത് വരെ തുടങ്ങാന്‍ പോലും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല. സ്റ്റേഷന്‍ മാസ്റ്ററുടെ പ്രവര്‍ത്തന സമയം മുമ്പ് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ആയിരുന്നു. അതിപ്പോള്‍ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം ഏഴ് വരെയാണ്. ഇതുകാരണം വൈകിയെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകുമെങ്കിലും ഭൂരിഭാഗം വരുന്ന പ്രഭാത യാത്രക്കാര്‍ക്കാരുടെ  ദുരിതം വര്‍ധിച്ചനിലയാണ്. നേരത്തേ ദിവസേന രണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ സേവനം ലഭിച്ചിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായി ഒന്നായി ചുരുക്കി. അതോടെ പട്ടാമ്പി കെഎസ്ആര്‍ടിസി സ്റ്റേഷന്റെ ശനിദശയും തുടങ്ങി. വീണ്ടും പട്ടാമ്പിയുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ദിവസേന രണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം നാനാ ഭാഗത്തു നിന്നും ഉയര്‍ന്നു വരികയാണ്. രാവിലെ ഒമ്പതിനും പതിനൊന്നുമണിക്കും ഇടയിലാണ് ഏറ്റവുമധികം ദീര്‍ഘ ദൂര റൂട്ടിലോടുന്നതടക്കമുള്ള ബസ്സുകള്‍ ഇത് വഴി കടന്നു പോവുന്നത്. തിരുവനന്തപുരം, തൊടുപുഴ, എരുമേലി, എറണാകുളം, കൊട്ടാരക്കര തുടങ്ങിയ പത്ത് സര്‍വീസുകള്‍ തെക്കോട്ടും വഴിക്കടവ്, സുല്‍ത്താന്‍ ബത്തേരി, ഊട്ടി, നിലമ്പൂര്‍,പെരിന്തല്‍ മണ്ണ എന്നീ റൂട്ടുകളില്‍ വടക്കോട്ടും അടക്കം ഏഴ് സര്‍വ്വീസുകളും കൂടാതെ ഒമ്പത് സര്‍വീസുകള്‍ ഗുരുവായൂര്‍ക്കും പന്ത്രണ്ട് സര്‍വീസുകള്‍ പാലക്കാട്ടേക്കും നാല് സര്‍വീസുകള്‍ പൊന്നാനിയിലേക്കും ഒരെണ്ണം കുറ്റിപ്പുറത്തേക്കുമുണ്ട്. ഇത്രയും യാത്രാ ബസ്സുകള്‍ പട്ടാമ്പിയിലൂടെ കടന്നു പോകുമ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ സേവനം ലഭിക്കുന്നില്ലെന്നാണ്പ്രധാനപരാതി.  വൈകീട്ട് അഞ്ച് മണി മുതല്‍ ഏഴ്്് വരെയുള്ള സമയത്ത് രാവിലത്തേതിനേക്കാള്‍ പന്ത്രണ്ട് ബസ്സുകള്‍ കുറവാണെന്നാണ് മറ്റൊരാരോപണം. കോട്ടയം, ആലപ്പുഴ, നെടുമ്പാശ്ശേരി,  നിലമ്പൂര്‍, വൈറ്റില തുടങ്ങിയ റൂട്ടുകളിലുള്ള ലോഫ്‌ളോര്‍ ബസ്സുകള്‍ ബസ്സ് സ്സാന്റില്‍ വരാതെയാണ് സര്‍വീസ് നടത്തുന്നത്. രണ്ടായിരത്തി ഒന്നില്‍ പട്ടാമ്പി ഗ്രാമപ്പഞ്ചായത്ത് ചില ഉപാധികളോടെയാണ് പഴയ സ്വകാര്യ ബസ്സ് സ്റ്റാന്റ് കെഎസ്ആര്‍ടിസി ക്ക് കൈമാറിയത്. അന്ന് നിലവില്‍ വന്ന പട്ടാമ്പി സ്റ്റേഷന്‍ രണ്ട് വര്‍ഷത്തിനു ശേഷം അടച്ചു പൂട്ടി. മുന്‍ പട്ടാമ്പി എംഎല്‍എ സി പി മുഹമ്മതിന്റെ കഠിന പ്രയത്‌നം കൊണ്ടായിരുന്നു വീണ്ടും പട്ടാമ്പി സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ നിലവിലുള്ള സ്ഥലം നഗരസഭയുടെതായതിനാല്‍ കെട്ടിടമോ ഡിപ്പോയോ ലഭിച്ചില്ല. എന്നാല്‍ നഗരസഭ ഇപ്പോള്‍ ഒരുകോടി എണ്‍പത്്് ലക്ഷം രൂപ ചിലവില്‍ മുപ്പത്തെട്ട് മുറികളുള്ള ഇരുനില ഷോപ്പിങ്ങ് കോംപ്ലക്‌സ്  നിര്‍മിക്കാന്‍ തീരുമാനമെടുത്തിരിക്കയാണ്. റെയില്‍വെ സ്റ്റേഷന്റെ തൊട്ടടുത്തായതിനാല്‍ സുരക്ഷാ നിയമങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. അതേസമയം പുതിയ ഇടത് മുന്നണി സര്‍ക്കാര്‍ പാലക്കാട് ജില്ലക്കനുവദിച്ച കെഎസ്ആര്‍ടിസി മാതൃകാ സ്റ്റേഷന്‍ പട്ടാമ്പിയില്‍ യാഥാര്‍ഥ്യമാക്കണ മെന്നാണ് പട്ടാമ്പിക്കാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss