|    Apr 23 Sun, 2017 11:06 am
FLASH NEWS

പട്ടാമ്പി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം:ജനതയും എടപ്പലവും ജേതാക്കള്‍

Published : 2nd December 2016 | Posted By: SMR

പട്ടാമ്പി:ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നടുവട്ടം ഗവ:ജനതാഹയര്‍സെക്കന്‍ഡറി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എടപ്പലം പിടിഎംയത്തിംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളും ജേതാക്കളായി. യുപിവിഭാഗത്തില്‍ പരുതൂര്‍ സിഇയുപി സ്‌കൂളും ഒന്നാം സ്ഥാനം നേടി.എല്‍പിവിഭാഗത്തില്‍ കാരമ്പത്തൂര്‍ എയുപിസ്‌കൂളിനാണ് ഒന്നാം സ്ഥാനം. ഹയര്‍സെക്കന്‍ഡറി ജനറല്‍വിഭാഗത്തില്‍ എടപ്പലം പിടിഎം.യത്തിംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം.പട്ടാമ്പി ഗവ:ഓറിയന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പട്ടാമ്പി സെന്റ് പോള്‍സ് ഇംഗ്ലീഷ് മിഡീയം സ്‌കൂള്‍ രണ്ടാം സ്ഥാനവും പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപിവിഭാഗത്തില്‍ കൊടുമുണ്ട ഗവ:യുപിസ്‌കൂള്‍ രണ്ടാം സ്ഥാനവും നടുവട്ടം ഗവ:ജനതാഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. യു.പി.വിഭാഗം സംസ്‌കൃതോത്സവത്തില്‍ ഓങ്ങല്ലൂര്‍ സിജിഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം സ്ഥാനവും ചെമ്പ്ര സിയുപിഎസ്.രണ്ടാം സ്ഥാനവും,പരുതൂര്‍ സിഇയുപിഎസ് മൂന്നാം സ്ഥാനവും നേടി.ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ എടപ്പലം പിടിഎംവൈഎച്ച്എസ്.എസിനാണ് ഒന്നാം സ്ഥാനം.ഓങ്ങല്ലൂര്‍ സിജിഎം ഇംഗ്ലീഷ് മിഡീയം സ്‌കൂള്‍ രണ്ടാം സ്ഥാനവും പരുതൂര്‍ ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. എല്‍പി.വിഭാഗം അറബിക് കലോത്സവത്തില്‍ കാരക്കൂത്താങ്ങാടി വിവിഎയുപി.എസ് ഒന്നാം സ്ഥാനവും,കുളമുക്ക് എഎംഎല്‍പിഎസ്.രണ്ടാം സ്ഥാനവും,പട്ടാമ്പി ഗവ:യുപിഎസ്മൂന്നാം സ്ഥാനവും നേടി.യുപി വിഭാഗത്തില്‍ എയുപി.എസ് മണ്ണേങ്ങോടിനാണ് ഒന്നാം സ്ഥാനം.പട്ടാമ്പി ഗവ:യുപിഎസ് രണ്ടാം സ്ഥാനവും,ചുണ്ടമ്പറ്റ ബിവിയുപിസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എടപ്പലം പിടിഎംവൈഎച്ചഎസ്.എസ് ഒന്നാം സ്ഥാനവും,പരുതൂര്‍ എച്ച്.എസ്.രണ്ടും,കൊപ്പം ഗവ:വെന്‍ഡറി സ്‌കൂള്‍ മൂന്നും സ്ഥാനം നേടി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day