|    Jan 23 Mon, 2017 7:52 am
FLASH NEWS

പട്ടാമ്പിയില്‍ ലീഗിന് ചെയര്‍മാനും കോണ്‍ഗ്രസ്സിന് വൈസ് ചെയര്‍പേഴ്‌സണും

Published : 19th November 2015 | Posted By: TK

എം വി വീരാവുണ്ണി

പട്ടാമ്പി: കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞിമുഹമ്മദ് റഷീദ് എന്ന കെ പി വാപ്പൂട്ടി പട്ടാമ്പി നഗരസഭയുടെ ആദ്യ ചെയര്‍മാനായി. ഇതോടെ നഗരസഭയുടെ ആദ്യ ചെയന്‍മാന്‍ എന്ന പദവിയും പട്ടാമ്പി ഗ്രാമപ്പഞ്ചായത്തിന്റെ അവസാന പ്രസിഡന്റ് എന്ന സ്ഥാനവും കെ പി വാപ്പൂട്ടിക്ക് സ്വന്തമായി. ഇന്നലെ രാവിലെ 11 മണിയോടെ റിട്ടേണിങ് ഓഫിസര്‍ കെ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് വാപ്പൂട്ടി ചെയര്‍മാനായണ്. യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ കെ പി വാപ്പൂട്ടിയെ ഡി സി സി സെക്രട്ടറി ടി പി ഷാജഹാന്‍ എന്ന ടി പി ഷാജിയാണ് നിര്‍ദ്ദേശിച്ചത്. ഉമ്മര്‍ പാലത്തിങ്കല്‍ ഇതിനെ പിന്താങ്ങി. ബി ജെ പിയും മല്‍സരരംഗത്തുണ്ടായിരുന്നു. അതേസമയം നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചു. സിവില്‍സ്‌റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലറും മഹിളാകോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷയുമായ പട്ടത്ത് സംഗീത എന്ന സി സംഗീതയാണ് വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക