|    Aug 21 Tue, 2018 7:21 am
FLASH NEWS

പട്ടാമ്പിയില്‍ താലൂക്ക് വ്യവസായ കേന്ദ്രം: ആവശ്യം ശക്തമാവുന്നു

Published : 8th August 2018 | Posted By: kasim kzm

പട്ടാമ്പി: താലൂക്കാസ്ഥാനമായ പട്ടാമ്പിയില്‍ വ്യവസായകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. താലൂക്ക് പരിധിയില്‍ പട്ടാമ്പി നഗരസഭയും പട്ടാമ്പി, തൃത്താല ബ്ലോക്കുകളുമുണ്ട്. താലൂക്ക് പരിധിയില്‍ രണ്ട് വ്യവസായകേന്ദ്രങ്ങളുമുണ്ടെങ്കിലും പട്ടാമ്പി മേഖലയില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
തൃത്താലയ്ക്കടുത്ത കപ്പൂരില്‍ വ്യവസായ കേന്ദ്രമാണുള്ളത്. 18 ഏക്കര്‍ വിസ്തൃതിയുള്ള ഇവിടെ 15 വ്യവസായ യൂനിറ്റുകളുമുണ്ട്. പട്ടാമ്പിക്കടുത്ത് കൊപ്പത്ത് മൂന്നേക്കര്‍ സ്ഥലം ലഭ്യമായിട്ടുണ്ട്. ഇപ്പോള്‍ അഞ്ച് യൂനിറ്റുകളാണ് അവിടെ തുടങ്ങുക. ഇവിടെ ഇനിയും സ്ഥലം ലഭിക്കാനുമുണ്ട്. പട്ടാമ്പി താലൂക്കില്‍ രജിസ്റ്റര്‍ചെയ്ത 1300 യൂനിറ്റുകളാണുള്ളത്. പട്ടാമ്പി നഗരസഭയില്‍ ഇപ്പോള്‍ വ്യവസായ എക്‌സ്റ്റന്‍ഷന്‍ ഓഫിസറില്ല. രണ്ട് ബ്ലോക്കുകളിലും ഓരോ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുണ്ട്.
ഒറ്റപ്പാലത്തുള്ള വ്യവസായ ഓഫിസര്‍ ആഴ്ചയില്‍ രണ്ടുദിവസം പട്ടാമ്പി ബ്ലോക്കില്‍ വരുന്നുണ്ട്. ആനക്കര, കപ്പൂര്‍ പഞ്ചായത്ത്കളില്‍ നിന്നും പട്ടാമ്പി, തൃത്താല ബ്ലോക്കുകളിലെ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നും ഒറ്റപ്പാലത്തെത്താന്‍ 40 കിലോമീറ്റര്‍ യാത്രചെയ്യേണ്ടിവരുന്നു.
താലൂക്കടിസ്ഥാനത്തില്‍ ഫണ്ടുവരുമ്പോള്‍ പട്ടാമ്പി, തൃത്താല മേഖലകളുള്ളതിനാല്‍ ഗുണഫലം കുറവാകും. സംരംഭം തുടങ്ങാനുള്ള ക്ലാസുകള്‍, പരിശീലനം എന്നിവ സുഗമമായി ലഭിക്കില്ല. പട്ടാമ്പിയില്‍ കേന്ദ്രം വന്നാല്‍ താലൂക്കിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നുപോലും 20 കിലോമീറ്റര്‍ ദൂരമേ പട്ടാമ്പിയിലേക്കുള്ളൂ. വികസന ഓഫിസര്‍ക്ക് യൂനിറ്റുകള്‍ എളുപ്പത്തില്‍ സന്ദര്‍ശിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമാകും.
ക്ലാസുകളും പരിശീലനങ്ങളും അടുത്ത കേന്ദ്രങ്ങളില്‍ തുടങ്ങാനുമാകും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതിനിര്‍വഹണങ്ങള്‍ക്ക് ഫലപ്രദമായ നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും. സംരംഭക വികസന ക്ലാസുകള്‍, യുവജനങ്ങള്‍ക്കുള്ള പരിശീലനം എന്നിവയും കാര്യക്ഷമമായി നടത്താനാവും. ബ്ലോക്ക് ഓഫിസിലെ നിലവിലുള്ള മുറിയില്‍ ഇത് തുടങ്ങാനുമാവും.
2013-14 ബജറ്റില്‍ താലൂക്ക് വ്യവസായകേന്ദ്രം തുടങ്ങാനുള്ള നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാരിന് സാമ്പത്തികബാധ്യത വരാതെ നിലവിലെ ജീവനക്കാരെപുനര്‍വിന്യസിക്കണമെന്നും തീരുമാനിച്ചിരുന്നു. സ്ഥലം കിട്ടാത്തതിനാല്‍ കേന്ദ്രം തുടങ്ങിയില്ല. പട്ടാമ്പിക്കൊപ്പം അനുവദിച്ച മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ കേന്ദ്രം തുടങ്ങുകയുംചെയ്തു. പിന്നീട് പട്ടാമ്പി ബ്ലോക്ക് ഓഫിസില്‍ മുറി ലഭ്യമാക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss