|    May 25 Thu, 2017 11:57 pm
FLASH NEWS

പട്ടാമ്പിക്ക് യുവത്വത്തിന്റെ ആവേശം നല്‍കി എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പര്യടനം

Published : 17th April 2016 | Posted By: SMR

പട്ടാമ്പി: എസ്ഡിപിഐ സ്ഥാനാര്‍ഥി സി എ റഊഫിന്റെ പര്യടനങ്ങള്‍ ആവേശമാകുന്നു. മണ്ഡലത്തിലെ ഒന്നാംഘട്ട പര്യാടനം തിരുവേഗ പുറയില്‍ അവസാനിക്കുമ്പോള്‍ സ്ഥാനാര്‍ഥിക്ക് കിട്ടികൊണ്ടിരിക്കുന്ന സ്വീകരണം ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി ആളുകള്‍ സ്ഥാനാര്‍ഥിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന കാഴ്ച്ചയാണ് ഗ്രാമപ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ഇരുമുന്നണികളുടെയും ജനവിരുദ്ധ സമീപനങ്ങളിലും സംഘപരിവാര്‍ ശക്തികളുടെ ഭീഷണിയും ജനങ്ങളെ കൂടുതല്‍ അരക്ഷിതബോധത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തിച്ച സാഹചര്യത്തിലാണ് എസ് ഡി പി ഐ സ്ഥാനാര്‍ഥിയെ ജനങ്ങള്‍ കൈ നീട്ടിസ്വീകരിക്കുന്നത്. പതിമൂന്നാം വയസ്സില്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ച സിഎ റഊഫ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ നിരവധി ജനാധിപത്യ പ്രക്ഷോപങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട്. തിരൂര്‍ മലയാള സര്‍വ്വകലാശാല വിദ്യാര്‍ഥിയും കൂടിയായ എസ് ഡി പി ഐ സ്ഥാനാര്‍ഥി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day