|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പട്ടാപ്പകല്‍ 62 വയസ്സുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

Published : 6th September 2017 | Posted By: fsq

 

കൊച്ചി: കടവന്ത്രയില്‍ ഫഌറ്റിന്റെ കോംപൗണ്ടില്‍ വച്ച് പട്ടാപ്പകല്‍ 62 വയസ്സുള്ള വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കൊല്ലം പുറ്റിങ്ങലിന് സമീപം ആറ്റുപുറം ബാബു (28) ആണു പിടിയിലായത്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയെ കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഫ്ഌറ്റിനു താഴെ കോംപൗണ്ടില്‍ കഴുകി ഉണക്കാന്‍ വച്ചിരുന്ന കിച്ചണ്‍ സ്റ്റാന്റ് എടുക്കാന്‍ എത്തിയ വീട്ടമ്മയെ അക്രമി കടന്നുപിടിച്ചു തള്ളി താഴെയിടുകയായിരുന്നു. വീട്ടമ്മയെ വലിച്ചിഴച്ച് ഫഌറ്റിന്റെ പുറത്തുള്ള മൂലയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ ശബ്ദം കേട്ട്  ഓടിയെത്തിയ നാട്ടുകാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കുശേഷം പോലിസ് ഇയാളെ വിശദമായി ചോദ്യംചെയ്തു. തീവണ്ടിയിലും വിവിധ സ്ഥലങ്ങളിലുമായി സ്ഥിരം കറങ്ങിനടക്കുന്ന ആളാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. മാനഭംഗശ്രമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റ വീട്ടമ്മയുടെ മൊഴിയും പോലിസ് രേഖപ്പെടുത്തി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss