|    May 30 Tue, 2017 4:54 pm
FLASH NEWS

പട്ടാപ്പകല്‍ യുവതിക്കും സുഹൃത്തിനുമെതിരേ ആക്രമണം

Published : 17th September 2016 | Posted By: SMR

കാക്കനാട്: കാറിന്റെ അമിതവേഗതയെ ചോദ്യംചെയ്ത യുവതിയെയും സുഹൃത്തിനെയും  പട്ടാപ്പകല്‍ കാര്‍ യാത്രികര്‍ ആക്രമിച്ചതായി പരാതി.
കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചിറ്റേത്തുകര തൈക്കാവ് ജങ്ഷന് സമീപം ഇവര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ തൃപ്പൂണിത്തുറ ഭാഗത്തുനിന്നു വന്ന കാറിലെ ഡ്രൈവറോട് അമിത വേഗത ചോദ്യംചെയ്തതില്‍ പ്രകോപിതരായാണ് ആക്രമണം.
മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ശംഭു സജിത്തി(28) ന്റെ കൈത്തണ്ടയിലും കൈവെള്ളയിലും മുറിവേല്‍പിച്ചു. സുഹൃത്തിനെ ആക്രമിക്കുന്നത് തടയാനെത്തിയ അശ്വനി(29)യുടെ കൈ പിടിച്ച് തിരിച്ചതായും പരാതിയില്‍ പറയുന്നു. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. തൃക്കാക്കര പോലിസ് കേസെടുത്തു. ശംഭു കാക്കനാട് സ്വകാര്യ ഐടി കമ്പനി ജീവനക്കാരനാണ്. അശ്വനി ഗവേഷക വിദ്യാര്‍ഥിനിയുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day