|    Dec 14 Thu, 2017 10:03 am
FLASH NEWS

പട്ടാപ്പകല്‍ മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച: പ്രതികള്‍ പിടിയില്‍

Published : 31st October 2017 | Posted By: fsq

 

പാരിപ്പള്ളി:പാരിപ്പള്ളിയില്‍ പട്ടാപ്പകല്‍ മുളക്‌പൊടിയെറിഞ്ഞ്  മല്‍സ്യവ്യാപാരിയുടെ പണം അപഹരിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കുളമട കഴുത്തുംമൂട് മിഥുന്‍ ഭവനില്‍ മിഥുന്‍(20),കല്ലുവാതുക്കല്‍ കുളത്തൂര്‍കോണം മേലെ വിളവീട്ടില്‍ കണ്ണന്‍ എന്ന സജിന്‍(19) എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി സ്‌റ്റേഷനില്‍ ഏഴോളം മാലമോഷണ കേസിലെ പ്രതിയായ മിഥുന്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് മൂന്ന് മാസമായെന്ന് പോലിസ് പറഞ്ഞു. രണ്ടാം പ്രതി സജിന്‍ സൈക്കിള്‍ മോഷ്ടാവാണ്. അഞ്ച്‌തെങ്ങ് കുന്നുംപുരയിടത്ത് വീട്ടില്‍ അമലോല്‍പലത്തിന്റെ മാലയാണ് ഇവര്‍ കവര്‍ന്നത്. ശനിയാഴ്ച രാത്രി ദേശീയപാതയോരത്ത് മല്‍സ്യം വില്‍ക്കുകയായിരുന്ന അമലോല്‍പലത്തിന്റെ  സമീപത്ത് ബൈക്കില്‍ ഇരുവരും എത്തിയശേഷം കണ്ണില്‍ മുളക്‌പൊടി വിതറുകയായിരുന്നു. മല്‍സ്യം വിറ്റുകിട്ടിയ ഇരുപതിനായിരം രൂപ പിടിച്ചുപറിച്ചശേഷമാണ് പ്രതികള്‍ കടന്നത്. പരവൂര്‍ സിഐ ഷെരീഫ്,പാരിപ്പള്ളി എസ്‌ഐ രാജേഷ്,സിപിഒമാരായ ജയിന്‍,സാബുലാല്‍,നൗഷാദ് എന്നവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക